സരിക ഹിന്ദി ചിത്രത്തില്‍
സരിക ഹിന്ദി ചിത്രത്തില്‍
കമലഹാസനുമായി വേര്‍പിരിഞ്ഞ സരിക ബോളിവുഡിലേക്ക്. വേര്‍പിരിഞ്ഞുള്ള ജീവിതം തുടങ്ങിയതിന് ശേഷം അഭിനയത്തിലേക്ക് വീണ്ടും തിരിഞ്ഞ സരിക ദീപക് ശിവദാസാനി സംവിധാനം ചെയ്യുന്ന ജൂലി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
പുന്നകൈ പൂവേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സരിക അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ ജൂലി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും പരീക്ഷണം നടത്താനൊരുങ്ങുകയാണ് സരിക.
ടെലിവിഷന്‍ അവതാരകയുടെ വേഷത്തിലാണ് സരിക ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സരികയുടെ മകള്‍ ശ്രുതിഹാസനും ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്തെത്തുന്നെന്ന് വാര്‍ത്തയുണ്ട്.
ജൂലിയില്‍ നേഹ ദുപിയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന നേഹ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications