ലെറ്റ് അസ് കില്‍ വീരപ്പന്‍
ലെറ്റ് അസ് കില്‍ വീരപ്പന്‍
ലെറ്റ് അസ് ക്യാച്ച് വീരപ്പന്‍ എന്ന പേരില്‍ ഒരു ചിത്രം രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്നു എന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പുതിയ പ്രമേയങ്ങളും പുതിയ സംവിധായകരുമായി രാംഗോപാല്‍ വര്‍മ നടത്തുന്ന പരീക്ഷണങ്ങളില്‍ പെടുന്ന ചിത്രമെന്ന നിലയില്‍ ലെറ്റ് അസ് ക്യാച്ച് വീരപ്പനും കൗതുകമുണര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തെ പറ്റി ഒന്നും കേള്‍ക്കാതായി.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും രാംഗോപാല്‍ വര്‍മയാണെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചുവെന്ന അഭ്യൂഹമാണ് പിന്നീടുണ്ടായത്. കഴിഞ്ഞയാഴ്ച വീരപ്പന്‍ കൊല്ലപ്പെട്ടതോടെ ഈ ചിത്രം വീണ്ടും വാര്‍ത്താകേന്ദ്രമാവുകയാണ്. ചിത്രത്തിന്റെ നിര്‍മാണം പുരോഗമിച്ചുവരികയാണെന്നാണ് ഇപ്പോഴറിയുന്നത്.
വീരപ്പന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ലെറ്റ് അസ് കാച്ച് വീരപ്പന്‍ എന്ന പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലെറ്റ് അസ് കില്‍ വീരപ്പന്‍ എന്നാണ് ചിത്രത്തിന് പുതിയ പേരിട്ടിരിക്കുന്നത്. വീരപ്പന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമല്ല ഇതെന്നും വീരപ്പനുമായി ബന്ധമുള്ള ഒരു സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയത്തിന് ആധാരമെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
അബ് തക് ഛപ്പന്‍ ഫെയിം ഷിമിത് അമിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് റാസ്, രാജ്പാല്‍ യാദവ്, ആദിത്യ ശ്രീനിവാസ, പ്രകാശ്രാജ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വീരപ്പനായി വേഷമിടുന്നത് ഒരു പുതുമുഖമാണ്.


Click it and Unblock the Notifications