»   » കിങ്‌ ഖാനൊപ്പം അഭിനയിക്കണമെന്ന്‌ അസിന്‍

കിങ്‌ ഖാനൊപ്പം അഭിനയിക്കണമെന്ന്‌ അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
അമീര്‍ഖാന്റെ ഗജിനിയില്‍ അഭിനയിക്കവേ മാധ്യമങ്ങളില്‍ നിന്നും വിട്ടുനിന്ന അസിന്‍ ചിത്രത്തിന്റെ റിലീസിങ്‌ പ്രഖ്യാപിച്ചതോടെ വീണ്ടും മാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ടു തുടങ്ങി.

അമീറിന്റെ പിന്‍ബലത്തില്‍ ബോളിവുഡില്‍ കാലൂന്നിയ അസിന്‍ തന്റെ അടുത്ത ബോളിവുഡ്‌ മോഹത്തെക്കുറിച്ചാണ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയത്‌. ഷാരൂഖിനൊപ്പം അഭിനയിക്കുകയെന്നതാണത്രേ താരത്തിന്റെ ഏറ്റവും വലിയ ബോളിവുഡ്‌ സ്വപ്‌നം.

സല്‍മാന്‍ ഖാനൊപ്പം ലണ്ടന്‍ ഡ്രീംസ്‌ എന്ന ചിത്രത്തില്‍ അസിന്‍ അഭിനയിക്കുന്നുണ്ട്‌. ഷാരൂഖിനൊപ്പം അഭിനയിക്കുയെന്ന മോഹം കൂടി സാക്ഷാത്‌കരിക്കപ്പെട്ടാല്‍ ബോളിവുഡ്‌ അടക്കിവാഴുന്ന മൂന്ന്‌ ഖാന്‍ മാര്‍ക്കുമൊപ്പം അഭിനയിക്കുകയെന്ന ഭാഗ്യവും അസിന്‌ സ്വന്തമാകും.

സല്‍മാന്റെ കാമുകിയും ലോകം ഉറ്റുനോക്കുന്ന സെക്‌സിയുമായ സാക്ഷാല്‍ കത്രീനയെ കടത്തിവെട്ടിയാണ്‌ അസിന്‍ ലണ്ടന്‍ ഡ്രീസില്‍ നായികാസ്ഥാനത്തെത്തിയത്‌. രണ്ടുകോടി നല്‍കിയാണ്‌ അസിനെ നിര്‍മ്മാതാക്കള്‍ കരാര്‍ ചെയ്‌തിരിക്കുന്നത്‌.

ഗജിനി ഡിസംബര്‍ 25നാണ്‌ പുറത്തിറങ്ങുന്നത്‌. തമിഴ്‌ പതിപ്പിലെ അതേ കഥാപാത്രമാണ്‌ ഹിന്ദി പതിപ്പിലും അസിന്‍ അവതരിപ്പിക്കുന്നത്‌. ചിത്രം റിലീസായില്ലെങ്കിലും ഗജിനിയിലെ ഗാനങ്ങള്‍ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

തമിഴ്‌ ഗജിനിയിലെ അസിന്റെ സ്വാഭാവിക അഭിനയം കണ്ടാണ്‌ തന്റെ നായികയായും അസിന്‍ തന്നെ മതിയെന്ന്‌ അമീര്‍ തീരുമാനിച്ചത്‌. അമീര്‍ സെറ്റില്‍ വളരെ സീരിയസ്സാണെന്നും സഹതാരങ്ങള്‍ക്കൊപ്പം ചിത്രത്തെക്കുറിച്ച്‌ കാര്യമായ ചര്‍ച്ചകള്‍ നടത്തുകയാണ്‌ ഒഴിവുസമയങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടിയെന്നും അസിന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam