»   » ബോബിയ്ക്ക് രാഹുല്‍ ഗാന്ധിയെ കെട്ടണം!

ബോബിയ്ക്ക് രാഹുല്‍ ഗാന്ധിയെ കെട്ടണം!

Posted By:
Subscribe to Filmibeat Malayalam
Bobby Darling
ബോബി ഡാര്‍ലിങിനെ അറിയില്ലേ? ആണായി പിറന്ന് പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിയ പങ്കജ് ശര്‍മ്മയെ? പെണ്ണായശേഷം ബോബി ഡാര്‍ളിങ് എന്ന് പേരു സ്വീകരിച്ച ഇവര്‍ ബോളിവുഡ് ചിത്രങ്ങളിലും ഹിന്ദി സീരിയലുകളിലും മറ്റും അഭിനയിക്കുന്നുണ്ട്.

പെണ്ണായശേഷം ഒട്ടേറെ പ്രണയബന്ധങ്ങളുമുണ്ടായി ബോബിയ്ക്ക്. ഇപ്പോഴിതാ ബോബി പുതിയൊരു പ്രണയത്തിനായി ശ്രമിക്കുന്നു. ആള്‍ ആരാണെന്നറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും സാക്ഷാല്‍ രാഹുല്‍ ഗാന്ധി, അതേ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തന്നെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണ്‍.

രാഹുലിനോട് ബോബിയ്ക്ക് ഭ്രാന്തമായ പ്രണയമാണത്രേ. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വന്തം സ്വ്പനങ്ങളെക്കുറിച്ച് പറഞ്ഞപ്പോളാണ് രാഹുലിനോടുള്ള പ്രണയത്തെക്കുറിച്ച് ബോബി വെളിപ്പെടുത്തിയത്. രാഹുല്‍ എല്ലാം കൊണ്ടും സുന്ദരനാണ്, അദ്ദേഹത്തെ വിവാഹം ചെയ്യുകയെന്നതാണ് എന്റെ സ്വപ്‌നം.

എന്റെ പ്രണയത്തെക്കുറിച്ച് രാഹുല്‍ അറിയണമെന്ന് എനിയ്ക്കാഗ്രഹമുണ്ട്- ബോബി പറഞ്ഞു. ദില്ലി സന്ദര്‍ശിക്കുകയെന്നത് എനിയ്‌ക്കേറെ ഇഷ്ടമുള്ള കാര്യമാണ്. കാരണം ദില്ലിസന്ദര്‍ശനത്തിനിടെ എ്‌പ്പോഴെങ്കിലും രാഹിലിനോട് സംസാരിക്കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ- ബോബി പറയുന്നു. രാഹുല്‍ ഈ പ്രണയവാര്‍ത്തയറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

നേരത്തേ ക്രിക്കറ്റ് താരം മുനാഫ് പട്ടേലിന്റെ പേരിനൊപ്പം ബോബിയുടെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അന്ന് ഇത്തരത്തിലൊരു വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുനാഫ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

English summary
Pankaj Sharma was born biologically male, underwent sex change and rechristened himself as Bobby Darling. Now a woman, Bobby is acting in films and has had a series of affairs.However, her new found love is none other but Rahul Gandhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam