ജെനീലിയയുടെ സിനിമാ കല്യാണം പുലിവാലായി

'ഫോഴ്‌സ്' എന്ന ബോളിവുഡ് ചിത്രത്തില്‍ ജോണ്‍ അബ്രഹാം ജെനീലിയയെ താലി കെട്ടുന്ന രംഗമുണ്ടായിരുന്നു. ഈ രംഗത്തില്‍ അഭിനയിക്കാന്‍ സംവിധായകന്‍ യഥാര്‍ത്ഥ പൂജാരിയെ തന്നെയാണു കൊണ്ടു വന്നത്. പൂജാരിയാകട്ടെ കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും ജോണിനേയും ജെനീലിയയേയും കൊണ്ട് ചെയ്യിച്ചു.
ഇതിന് ശേഷമാണ് ജെനീലിയ പുലിവാലുപിടിച്ചത്. ഷൂട്ടിങാണെങ്കിലും കല്യാണം ശരിയ്ക്കും നടന്നെന്നാണ് പൂജാരിയിപ്പോള്‍ പറയുന്നത്. അതായത് സിനിമയിലാണെങ്കിലും ജോണിനെ ജെനീലിയ വിവാഹം കഴിച്ചത്രേ. ഇക്കാര്യം ജെനീലിയയെ പറഞ്ഞു മനസ്സിലാക്കാന്‍ തനിയ്‌ക്കൊരു അവസരം തരണമെന്നാണ് പൂജാരിയുടെ അഭ്യര്‍ത്ഥന. ഇതിനു വേണ്ടി നിര്‍മ്മാതാവിന്റെ പുറകേ നടക്കുകയാണിപ്പോള്‍ കക്ഷി.
ഇതോടെ മുന്‍പ് ബോളിവുഡില്‍ പാട്ടായിരുന്ന റിതേഷ് ദേശ്മുഖ്-ജനീലിയ ബന്ധത്തിനെന്തു സംഭവിയ്ക്കുമെന്നായി ചോദ്യം. ജോണിന്റേയും ജെനീലിയയുടേയും വിവാഹ വാര്‍ത്ത കത്തിനില്‍ക്കുന്ന ഈ സമയത്തേതായാലും കല്യാണം വേണ്ടന്നാണ് ജെനീലിയയുടെ തീരുമാനം. അടുത്ത വര്‍ഷം തന്റെ കല്യാണം ഉണ്ടായേക്കുമെന്ന് നേരത്തെ ജെനീലിയ സൂചന നല്‍കുന്നു.


Click it and Unblock the Notifications











