»   » ഇമ്രാനെ കത്രീന 16വട്ടം അടിച്ചു !

ഇമ്രാനെ കത്രീന 16വട്ടം അടിച്ചു !

Posted By:
Subscribe to Filmibeat Malayalam
Katrina with Imran
നടി കത്രീന കെയ്ഫ് നടന്‍ ഇമ്രാന്‍ ഖാനെ തല്ലി, ഒന്നോ രണ്ടോ വട്ടമല്ല ഇമ്രാന് കത്രീനയുടെ കയ്യില്‍ നിന്നും അടികിട്ടിയത്, പതിനാറ് തവണയാണ്. ഇമ്രാന്‍ ഇതിനുമാത്രം വലിയ പാതകം എന്താണ് ചെയ്തതെന്നല്ലേ ആലോചിക്കുന്നത്. പാവം ഇമ്രാന്‍ ഒന്നും ചെയ്തില്ല, പക്ഷേ ഇമ്രാന്റെ കഥാപാത്രം എന്തോ ചെയ്തു.

ഇമ്രാനും കത്രീനയും ഒന്നിയ്ക്കുന്ന മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കത്രീന ഇമ്രാനെ തല്ലിയത്. തല്ലുരംഗത്തിന്റെ ചിത്രീകരണത്തിനിടെ എത്ര തവണ എടുത്തിട്ടും സീന്‍ ഓകെയായിലില്ല. ഒടുവില്‍ പതിനാറാം വട്ടം കത്രീന തല്ലിയപ്പോഴാണ് സംവിധായകന്‍ അലി അബ്ബാസ് സഫര്‍ സീന്‍ ഓകെ പറഞ്ഞത്.

ആ സീന്‍ പതിനാറു തവണയെടുത്തും, പതിനാറാമത്തെ തവണ തല്ലു ശരിയായി അതിന് ശേഷം ഞങ്ങള്‍ പാക്ക്അപ്പ് പറഞ്ഞു- തല്ല് ഷൂട്ടിങിനെക്കുറിച്ച് ഇമ്രാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

ഇമ്രാനെ ഇത്രതവണ തല്ലിയതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ കത്രീന പറയുന്നത് താനൊരു പെര്‍ഫക്ഷനിസ്റ്റാണെന്നാണ്. തല്ലു കൊണ്ടത് ഇമ്രാനായതിനാല്‍ കത്രീനയ്ക്ക് പെര്‍ഫെക്ഷനിസ്റ്റ് ചമയാമല്ലോ. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 9നാണ് റിലീസ് ചെയ്യുന്നത്.

റൊമാന്റിക് കോമഡിയാണ് ചിത്രം. ഇമ്രാനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാകിസ്താനി ഗായകനും നടുമായ അലി സഫറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ആദ്യം ഞാന്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ചിരുന്നില്ല, അമ്മയാണ് കഥ വായിച്ചത്. കഥയിഷ്ടപ്പെട്ടതുകൊണ്ട് അമ്മയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ദ്ദേശിച്ചത്. പിന്നീട് തിരക്കഥ കണ്ടപ്പോള്‍ എനിയ്ക്കും ഇഷ്ടമായി- ഇമ്രാന്‍ പറയുന്നു.

English summary
Bollywood actor Imran Khan got slapped 16 times -- and that too by his co-star Katrina Kaif.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam