»   » കത്രീന ഇന്‍ഡോര്‍ എംഎല്‍എയെ കെട്ടി?

കത്രീന ഇന്‍ഡോര്‍ എംഎല്‍എയെ കെട്ടി?

Subscribe to Filmibeat Malayalam
Katrina Kaif
ബോളിവുഡ് താരം കത്രീന കെയ്ഫ് വിവാഹിതയായി! വരന്‍ ഇന്‍ഡോര്‍ എംഎല്‍എ രമേശ് മെന്‍ഡോല! വെറും ഗോസിപ്പാണെന്നാണ് കരുതുന്നതെങ്കില്‍ അല്ല വിവാഹസര്‍ട്ടിഫിക്കറ്റാണ് ഏറ്റവും കരുത്തുള്ള തെളിവ്.

ആരാധകര്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടിയെങ്കില്‍ സാക്ഷാല്‍ സല്‍മാന്‍ ഖാന്റെ അവസ്ഥ എന്തായിരിക്കണം. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് കത്രീന വിവാഹിതയായിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റ് പ്രകാരം കത്രീന കെയ്ഫും രമേഷ് മെന്‍ഡോലയും തമ്മിലുള്ള വിവാഹം 2008 ഡിസംബര്‍ രണ്ടിനാണ് നടന്നിരിക്കുന്നത്. ആ വര്‍ഷം ഡിസംബര്‍ 11ന് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു.

കത്രീനയ്ക്ക് പോലും നിശ്ചയമില്ല ഇങ്ങനെയൊരു കല്യാണം എന്നാണ് കഴിഞ്ഞതെന്ന്. സംഭവം പ്രശ്‌നമായപ്പോള്‍ മറുപടിയുമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അത് തങ്ങള്‍ നല്‍കിയതല്ലെന്നുമാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. സാധാരണയായി കോര്‍പ്പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്തശേഷം വ്യാജമായി കത്രീനയുടെയും രമേശിന്റെയും പേര് എഴുതിച്ചേര്‍ത്തതാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

എന്തായാലും സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. ഇതുചെയ്ത വിരുതന്‍ ആരാണെന്ന് തെളിഞ്ഞാല്‍ മസില്‍മാന്റെ ഇടികൊണ്ട് അയാളുടെ അവസ്ഥ എന്താകുമെന്നാണ് ഇപ്പോള്‍ ബോളിവുഡ് ചിന്തിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam