കൈറ്റ്സ് ഈ മാസം തന്നെ സ്വീകരണമുറിയില്‍

മെയ് 21ന് റിലീസ് ചെയ്ത ചിത്രം 38 ദിവസത്തിന് ശേഷമാണ് വീടുകളിലെ സ്വീകരണമുറികളിലേക്കെത്തുന്നത്. ഋത്വിക്കും മെക്‌സിക്കന്‍ താരം ബാര്‍ബറ മോറിയും ഒന്നിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
രാകേഷ് റോഷന്‍ നിര്‍മ്മിച്ച് റിലയന്‍സിന്റെ ബിഗ് പിക്ചര്‍ വിതരണത്തിനെടുത്ത കൈറ്റ്‌സ് ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ സിനിമകളില്‍ ഒന്നായിരുന്നു.
പുത്തന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കുന്നതില്‍ നേരത്തെ മിടുക്ക് തെളിയിച്ചവരാണ് കളേഴ്‌സ് ചാനല്‍. രണ്‍ഭീര്‍ നായകനായ അജബ് പ്രേം കി ഗസബ് കഹാനിയും ബ്ലൂവും പോലുള്ള സിനിമകള്‍ തിയറ്ററുകള്‍ വിടും മുന്പെ കളേഴ്‌സ് സംപ്രേക്ഷണം ചെയ്തിരുന്നു.


Click it and Unblock the Notifications











