»   » മല്ലിക ഷെരാവത്തിന്റെ അടിവസ്ത്ര പ്രദര്‍ശനം

മല്ലിക ഷെരാവത്തിന്റെ അടിവസ്ത്ര പ്രദര്‍ശനം

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ശരീരപ്രദര്‍ശനം എന്നു പറയുന്നത് ബോളിവുഡ് ഗ്ലാമര്‍ ബോംബ് മല്ലിക ഷെരാവത്തിന് അത്ര വലിയ കാര്യമല്ല. മല്ലിക തുണികുറച്ചേ ഇട്ടുള്ളുവെന്നത് ഒരിക്കലും ഒരു വാര്‍ത്തയാകാറുമില്ല, എന്നാല്‍ എത്ര കുറച്ചുമാത്രമാണ് മല്ലിക ശരീരം മറച്ചിരിക്കുന്നത് എന്ന് കാണാന്‍ ആകാംഷയില്ലാത്തവരുമില്ല.

ഇപ്പോള്‍ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഹിസ്സിന്റെ പ്രമോഷണല്‍ പരിപാടികളുമായി നാടുചുറ്റുകയാണ് മല്ലിക. പല പരിപാടികളിലും ശരീരപ്രദര്‍ശനം ഒട്ടും കുറയാതെ താരം നടത്തുന്നുമുണ്ട്.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പരിപാടിയില്‍ ചില ഹോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കും വിധമാണത്രേ മല്ലിക പെരുമാറിയത്. തന്റെ അടിവസ്ത്രം കാണികള്‍ക്ക് നന്നായി കാണുന്നവിധത്തിലായിരുന്നുവത്രേ മല്ലികയുടെ ഇരിപ്പ്.

മല്ലികയുടെ ഗ്ലാമര്‍ എത്രയും കണ്ടിട്ടുണ്ടെങ്കിലും അടിവസ്ത്ര പ്രദര്‍ശനംകണ്ടതോടെ കാണികള്‍ അന്ധാളിച്ചുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോളിവുഡില്‍ ചിലര്‍ പറയുന്നത്. ഹിസ്സിന് പരമാവധി കാണികളെ കിട്ടാന്‍ വേണ്ടി മല്ലിക സ്‌ക്രീനിന് പുറത്തും ഗ്ലാമര്‍ പ്രദര്‍ശനം നടത്തുകയാണെന്നാണ്.

എന്നാല്‍ ഇത്തവണത്തെ ഈ അടിവസ്ത്ര പ്രദര്‍ശനം മല്ലിക അറിഞ്ഞുകൊണ്ടാണോ അല്ലയോ എന്ന കാര്യം മാത്രം ആര്‍ക്കും അറിയില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam