ഹോളിവുഡ് ചിത്രത്തില്‍ സര്‍പ്പസുന്ദരിയായി മല്ലിക
വെറും ഗ്ലാമര്‍ താരം എന്നതില്‍ക്കവിഞ്ഞ് കാമ്പുള്ള വേഷങ്ങള്‍ ചെയ്യാനും തനിക്ക് കഴിവുണ്ടെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത് തെളിയിച്ചതാണ്. ജാക്കിചാനോടൊപ്പം വരെ അഭിനയിച്ച് മല്ലിക സഹപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തുകയും ചെയ്‌തു.
ഇപ്പോള്‍ മല്ലിക വീണ്ടും ഒരു ഹോളിവുഡ് ചിത്രത്തില്‍ നായികയാവുന്നു. ഓക്‌സര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡേവിഡ് ലിഞ്ചിന്റെ മകളും പ്രമുഖ സംവിധായകയുമായി ജെന്നിഫര്‍ ലിഞ്ച് ഒരുക്കുന്ന നാഗിന്‍ എന്ന ചിത്രത്തിലാണ് മല്ലിക നായികവേഷം ചെയ്യുന്നത്.
ആഗ്രഹത്തിനനുസരിച്ച് മനുഷ്യരൂപം എടുക്കാന്‍ കഴിയുന്ന സര്‍പ്പകന്യകയുടെ കഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സര്‍പ്പകന്യകയുടെ വേഷമാണ് മല്ലിക അവതരിപ്പിക്കുന്നത്. ശരീരസൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ മല്ലിയ്‌ക്ക് ഈ വേഷം ചേരുമെന്നതില്‍ സംശയമില്ല.
ഗോവിന്ദ് മേനോനും വിക്രം സിങുമായി ചേര്‍ന്ന് വീനസ് റെക്കോര്‍ഡ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു നടിയെന്ന നിലയില്‍ മല്ലികയുടെ പ്രകടനം വളരെ പ്രശംസനീയമാണെന്നും മാന്‍ ഗയേ മുഗള്‍ ഇ ഇസമിലൂടെ മല്ലിക അത് തെളിയിച്ചതാണെന്നും വീനസ് റെക്കോര്‍ഡ്‌സിന്റെ വക്താവ് രത്തന്‍ ജയിന്‍ പറയുന്നു.
മല്ലികയെക്കൂടാതെ ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ പ്രമുഖവേഷം അവതരിപ്പിക്കുന്നുണ്ട്. ജൂലൈയില്‍ വിവിധ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കം.


Click it and Unblock the Notifications