സല്ലു-ഷാരൂഖ് വഴക്കു തീര്‍ക്കാനില്ല: കത്രീന

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഏക് ദ ടൈഗര്‍ എന്ന ചിത്രത്തില്‍ കത്രീനയാണ് സല്‍മാന്റെ നായിക. അതു പോലെ യാഷ് ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്യാറ്റ് ഷാരൂഖിന്റെ നായികയാവുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള വഴക്കിന് മദ്ധ്യസ്ഥം വഹിക്കാന്‍ തനിയ്ക്ക് താത്പര്യമില്ലെന്നാണ് കത്രീന പറയുന്നത്.
2008ല്‍ കത്രീനയുടെ പിറന്നാളാഘോഷത്തിനിടയിലാണ് സല്‍മാനും ഷാരൂഖും തമ്മിലടിച്ചു പിരിഞ്ഞത്. ഷാരൂഖിനെ ഇനി തനിയ്ക്ക് സുഹൃത്തായി കാണാന്‍ കഴിയില്ലെന്ന് സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.
സല്‍മാനും ഷാരൂഖും തമ്മിലുള്ള വഴക്ക് തീര്‍ക്കേണ്ടത് തന്റെ ചുമതലയല്ലെന്നാണ് കത്രീന പറയുന്നത്. എന്നാല്‍ ഇരുവരുമൊത്ത് അഭിനയിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും കത്രീന പറയുന്നു.
katrina kaif sharukh salman birthday actor actress കത്രീന കൈഫ് സല്‍മാന്‍ ഷാരൂഖ് പിറന്നാള്‍ നടി നടന്


Click it and Unblock the Notifications