»   » അഭിയും ഐശ്വര്യയും ശിശുപരിപാലനം പഠിയ്ക്കുന്നു

അഭിയും ഐശ്വര്യയും ശിശുപരിപാലനം പഠിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
അച്ഛനും അമ്മയുമാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് അഭിഷേക ബച്ചനും ഐശ്വര്യയും. പുതിയ അതിഥിയ്ക്കായി എന്തൊക്കെ ഒരുക്കണമെന്നും എങ്ങനെ പരിചരിക്കണമെന്നതുമുള്‍പ്പെടെ നല്ല അച്ഛനുമമ്മയുമാകാന്‍ ഇരുവരും തീവ്ര പ്രയത്‌നത്തിലാണത്രേ.

ഇവര്‍ ഇതിനായി ടിപ്‌സുകള്‍ തേടുന്നത് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സഞ്ജയ് ദത്തില്‍ നിന്നും ഭാര്യ മന്യതയില്‍ നിന്നുമാണ്. മന്യതയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഐശ്വര്യയ്ക്കും അഭിഷേകിനുമായി ദത്ത് പ്രത്യേക വിരുന്നൊരുക്കിയിരുന്നു. അത്താഴ വിരുന്നിനെത്തിയപ്പോഴാണത്രേ ദത്തും ഭാര്യയും ഇവര്‍ക്ക് ശിശുപരിപാലന ടിപ്‌സ് പറഞ്ഞുകൊണ്ടുത്തത്.

ദത്തിന്റെ ഇരട്ടക്കുട്ടികളിലായിരുന്നുവത്രേ അഭിഷേകിന്റെയും ഐശ്വര്യയുടെയും മുഴുവന്‍ ശ്രദ്ധിയും. ുട്ടികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ആഷിന് ശിശുപരിപാലനത്തെ കുറിച്ചുള്ള ചില പ്രത്യേക മന്യത പറഞ്ഞുകൊടുത്തിട്ടുണ്ടത്രേ.

ശിശുപരിപാലനത്തില്‍ അച്ഛന്റെ റോളിനെക്കുറിച്ചായിരുന്നുവത്രേ സഞ്ജയ് അഭിഷേകിനെ പറഞ്ഞുമനസ്സിലാക്കിയത്. നവംബറിലാണ് ഐശ്വര്യയുടെ പ്രസവം നടക്കുക, പ്രസവത്തി ഐശ്വര്യയുടെ ജന്മദിനം തന്നെയാണത്രേ. അതായത് ബച്ചന്‍കുടുംബത്തിലെ അടുത്ത താരം ആണോ പെണ്ണോയെന്നകാര്യം നവംബര്‍ ഒന്നിനുതന്നെ അറിയാമെന്ന് ചുരുക്കം.

English summary
Bollywood fraternity is gearing up to welcome some new members in town! Well, we aren’t talking of debutants; it’s the new babies who are soon going to enter this glamour world. Everyone knows how the news of Aishwarya Rai Bachchan’s pregnancy had broken down in the most dramatic manner

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam