»   » രണ്‍ഭീര്‍ കത്രീനയുടെ മുഖത്തടിച്ചു

രണ്‍ഭീര്‍ കത്രീനയുടെ മുഖത്തടിച്ചു

Posted By:
Subscribe to Filmibeat Malayalam
Katrina
യുവതാരം രണ്‍ഭീര്‍ കപൂര്‍ ഒളിച്ചും പാത്തുമാണ്‌ നടക്കുന്നതെന്ന്‌ ബോളിവുഡിലെ സംസാരം. കാമുകിയായ ദീപിക പദുകോണില്‍ നിന്നും രക്ഷപ്പെടാനാണ്‌ രണ്‍ഭീര്‍ ഈ ഒളിച്ചുകളി നടത്തുന്നതെന്നാണ്‌ കരുതുന്നതെങ്കില്‍ തെറ്റി.

മറ്റൊരു ചൂടന്‍ താരത്തിന്റെ കാമുകികിയുടെ മേല്‍ കൈവച്ച്‌ പുലിവാലു പിടിച്ചിരിക്കുകയാണ്‌ രണ്‍ഭീര്‍. കൈവച്ചുവെന്ന്‌ കേട്ട്‌ തെറ്റിദ്ധരിക്കേണ്ട നല്ല അസ്സല്‍ ചെകിട്ടത്തടിയാണ്‌ രണ്‍ഭീര്‍ താരത്തിന്‌ സമ്മാനിച്ചിരിക്കുന്നത്‌. രണ്‍ഭീറിന്റെ അടിയേറ്റുവാങ്ങിയത്‌ ആരാണെന്നല്ലേ കത്രീന കെയ്‌ഫ്‌, അപ്പോള്‍ രണ്‍ഭീര്‍ ഒളിച്ചുനടക്കുന്നതിന്റെ കാര്യം മനസ്സിലായല്ലോ സല്‍മാനെ പേടിച്ചുതന്നെ.

പുതിയ ചിത്രമായ അജബ്‌ പ്രേം കി ഖസാബ്‌ കഹാനിയെന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്‌ രണ്‍ഭീറിന്‌ ഈ കയ്യബദ്ധം പറ്റിയത്‌. ചിത്രത്തില്‍ രണ്‍ഭീറും കത്രീനയുമാണ്‌ നായികാ നായകന്മാര്‍. ഏതാനും ഗുണ്ടകള്‍ ഇവരെ പിന്തുടര്‍ന്നുവരുകയും നായകന്‍ അവരെ തറപറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സീനിനിടെയാണ്‌ സംഭവം നടന്നത്‌.

ഓടുന്ന ഓട്ടത്തിനിടെ രണ്‍ഭീര്‍ തിരിഞ്ഞുനിന്ന്‌ ഗുണ്ടകളില്‍ ഒരാള്‍ക്കിട്ട്‌ മുഖമടച്ച്‌ തല്ലുന്ന സീന്‍, രണ്‍ഭീര്‍ കൈനന്നായി നീട്ടിവലിച്ച്‌ ഒറ്റ അടി, തൊട്ടുപിന്നാലെ കത്രീനയുടെ വലിയ വായിലുള്ള നിലവിളി, എല്ലാവരും നോക്കുമ്പോള്‍ മൂക്കില്‍ നിന്നും രക്തം വന്ന നിലയില്‍ കത്രീന നിന്നും കരയുന്നു.

കാര്യം മനസ്സിലായില്ലേ ഗുണ്ടയ്‌ക്ക്‌ വച്ചത്‌ കത്രീനയ്‌ക്ക്‌ കിട്ടി. ഉടന്‍തന്നെ കത്രീനയ്‌ക്ക്‌ പ്രഥമശുശ്രൂഷ നല്‍കി വിശ്രമിക്കാന്‍ സൗകര്യമൊരുക്കി അന്നേ ദിവസത്തെ ഷൂട്ടിങ്‌ തന്നെ വേണ്ടെന്ന്‌ സംവിധായകന്‍ രാജ്‌ കുമാര്‍ സന്തോഷി തീരുമാനിക്കുകയും ചെയ്‌തു.

സംഭവത്തില്‍ രണ്‍ഭീര്‍ മാപ്പു പറയുകയും ഖേദം പ്രകടിപ്പിക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ടത്രേ. എന്നാല്‍ കത്രീനയ്‌ക്ക്‌ ഇതുകാരണം രണ്‍ഭീറിനോട്‌ പരിഭവമൊന്നുമില്ലെന്നും രണ്‍ഭീര്‍ കരുതിക്കൂട്ടിയല്ല തല്ലിയതെന്ന്‌ തനിക്കറിയാമെന്ന്‌ താരം പറഞ്ഞുവെന്നുമൊക്കെ സെറ്റിലുള്ളവര്‍ പറയുന്നു.

ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെന്നും എന്നാല്‍ തനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും കത്രീന വ്യക്തമാക്കിയിട്ടുണ്ട്‌. എന്തായാലും സ്വതേ ചൂടനായ സല്‍മാന്‍ ഇക്കാര്യം കേട്ടാല്‍ എന്തായിരിക്കും കഥയെന്നോര്‍ത്താണത്രേ രണ്‍ഭീറിന്റെ തലവേദന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam