»   » കരീന-സെയ്ഫ് മംഗല്യം ഫെബ്രുവരിയില്‍

കരീന-സെയ്ഫ് മംഗല്യം ഫെബ്രുവരിയില്‍

Posted By:
Subscribe to Filmibeat Malayalam
Kareena-Saif Ali Khan
ബോളിവുഡ് വര്‍ഷങ്ങളായി കാത്തിരിയ്ക്കുന്ന താരവിവാഹം 2012ല്‍ നടക്കുമെന്ന് ഉറപ്പായി. വിവാഹത്തെക്കുറിച്ച് ചോദിയ്ക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറിയിരുന്ന കരീന കപൂറും സെയ്ഫ് അലി ഖാനുമാണ് സസ്‌പെന്‍സിന് വിരാമമിടാന്‍ ഒരുങ്ങുന്നത്.

വിവാഹകാര്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ പലപ്പോഴും ഇവര്‍ ഒഴിഞ്ഞു മാറുകയോ നിഷേധിക്കുകയോ ആണു പതിവ്. എന്നാലിപ്പോള്‍ പട്ടൗഡിയിലെ പുതിയ നവാബ് തന്നെ സമ്മതിച്ചിരിയ്ക്കുന്നു. 2012 ആദ്യം വിവാഹം നടക്കും. ഞാന്‍ നിര്‍മിക്കുന്ന 'ഏജന്റ് വിനോദിന്റെ' റിലീസിങ്ങിനു ശേഷമാകും വിവാഹം. 'കരീന എനിയ്ക്കും എന്റെ കുടുംബത്തിനും യോജിച്ച സ്ത്രീയാണ്. രണ്ട് കൂട്ടരും എപ്പോഴും നല്ല ചേര്‍ച്ചയിലാണ്'-സെയ്ഫ്  പറയുന്നു.

വിവാഹക്കാര്യം സെയ്ഫിന്റെ അമ്മ ഷര്‍മിള ടാഗോറും സ്ഥിരീകരിച്ചു. ഇപ്പോഴത്തെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇവരുടെ വിവാഹം ഫെബ്രുവരിയില്‍ നടക്കും. എന്നാല്‍ റിലീസ് നീണ്ടാല്‍ വിവാഹവും നീളും. പിതാവ് മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ മരണത്തെത്തുടര്‍ന്നു ഏജന്റ് വിനോദിന്റെ നിര്‍മാണം തടസപ്പെട്ടിരുന്നു.

English summary
We have been reading reports on impending marriage of Saif Ali Khan and Kareena Kapoor. But there were not any confirmed news. Well, now we have an official announcement, which has come straight from the horse's mouth. The Nawab of Pataudi himself has admitted that he is getting hitched in early 2012.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam