»   » സെയ്ഫും കരീനയും സന്തുഷ്ടരാണ്: സോഹ

സെയ്ഫും കരീനയും സന്തുഷ്ടരാണ്: സോഹ

Posted By:
Subscribe to Filmibeat Malayalam
Soha Ali Khan
നടന്‍ സെയ്ഫ് അലിഖാനും കാമുകി കരീന കപൂറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് വിവാഹം വൈകുന്നതെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന വെളിപ്പെടുത്തിക്കൊണ്ട് സെയ്ഫിന്റെ സഹോദരി സോഹ അലി ഖാന്‍ രംഗത്ത്.

സെയ്ഫും കരീനയും തമ്മില്‍ സന്തോഷത്തില്‍ കഴിയുന്നതില്‍ തനിയ്‌ക്കേറെ ആഹ്ലാദമുണ്ടെന്നും സോഹ പറഞ്ഞു. എപ്പോള്‍ വിവാഹം നടത്തണമെന്നുള്ളത് അവരുടെ ഇഷ്ടമാണ്. അതില്‍ മറ്റാര്‍ക്കും ഇടപെടാന്‍ കഴിയില്ല. എന്തായാലും അവര്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല അല്ലാതെയുള്ള വാര്‍ത്തകളെല്ലാം കളവാണ്. അവരുടെ വിവാഹം എന്റെ കരിയറിനെ ബാധിക്കുമെന്ന പ്രചാരണവും ശരിയല്ല, ആ പറച്ചിലില്‍ ഒരു അടിസ്ഥാനവുമില്ല- സോഹ പറയുന്നു.

സ്വന്തം വിവാഹക്കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ തനിയ്ക്കിപ്പോള്‍ അങ്ങനെയൊരു പദ്ധതിയേയില്ലെന്നാണ് സോഹയുടെ മറുപടി. ജീവിതത്തെക്കുറിച്ചു തന്നെ തനിയ്‌ക്കൊരു പ്ലാനില്ലെന്നും താരം പറയുന്നു.

ബോളിവുഡില്‍ വന്‍ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ലാത്ത സോഹ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകരില്‍ കൂടുതല്‍പ്പേരും തെന്നിന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞ സോഹ താന്‍ തെന്നിന്ത്യന്‍ ഭാഷയില്‍ അഭിനയിക്കണമെങ്കില്‍ ആ സംവിധായകര്‍ വളരെ പ്രഗല്‍ഭനായിരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

English summary
Actress Soha Ali Khan said that 'I am glad that Saif and Kareena are in love and happy together. But when they choose to get married, is up to them. Their marriage is not going to affect my career in any way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam