»   » ഡംപ് പറച്ചില്‍; ഷാരൂഖ് മാപ്പു പറഞ്ഞു

ഡംപ് പറച്ചില്‍; ഷാരൂഖ് മാപ്പു പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Sharukh
ഒരു കാര്യം പറയുന്നതിന് മുന്‍പ് രണ്ടു വട്ടം ആലോചിയ്ക്കണമെന്നാണ് പറയാറ്. എന്നാല്‍ സിനിമാതാരങ്ങളുടെ കാര്യത്തില്‍ ഇത് രണ്ടിന് പകരം നൂറ് ആക്കേണ്ടി വരും. അല്ലെങ്കില്‍ സംഗതി ചിലപ്പോള്‍ പുലിവാലാകും.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. തന്റെ പുതിയ ചിത്രമായ രാ വണിന്റെ പ്രമോഷന്‍ പരിപാടിയ്ക്കായി ചെന്നൈയിലെത്തിയതായിരുന്നു താരം. ചടങ്ങില്‍ സംസാരിയ്ക്കുന്നതിനിടെ തനിയ്ക്ക് തമിഴില്‍ അഭിനയിക്കണമെന്ന് മോഹമുണ്ടെന്നും എന്നാല്‍ തമിഴ് അറിയില്ലാത്തതിനാല്‍ ഡംപ് ആയ കഥാപാത്രത്തെ കിട്ടിയാല്‍ മാത്രമേ അഭിനയിക്കാനാവൂ എന്നാണ് ഷാരൂഖ് പറഞ്ഞത്.

എന്നാല്‍ ഷാരൂഖിന്റെ പരാമര്‍ശം ശരിയല്ലെന്നും ഊമ എന്നര്‍ഥം വരുന്ന വാക്ക് അത്തരക്കാരെ അപമാനിയ്ക്കുന്ന തരത്തിലുള്ളതാണെന്നും സദസ്സില്‍ ഇരുന്ന ഒരു പെണ്‍കുട്ടി അഭിപ്രായപ്പെട്ടു. ഉടന്‍ തന്നെ ഷാരൂഖ് തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുകയും ശരിയായ വാക്ക് എന്താണെന്ന് ചോദിക്കുകയും ചെയ്തു. താങ്കള്‍ക്ക് മ്യൂട്ട് എന്ന വാക്ക് ഉപയോഗിക്കാം എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം.  തന്റെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഷാരൂഖ് നന്ദിയും പറഞ്ഞു.

ചെന്നൈയിലെത്തിയ ഷാരൂഖ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. രജനി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം സിനിമയിലേയ്ക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്നും ഷാരൂഖ് പറഞ്ഞു. തന്റെ ക്ഷണം സ്വീകരിച്ച് രാ വണിലെ ഗസ്റ്റ് വേഷം ചെയ്തതിന് രജനിയ്ക്ക് നന്ദി അറിയിക്കാനും ഷാരൂഖ് മറന്നില്ല.

English summary
A casual use of the word 'dumb' by Bollywood superstar Shah Rukh Khan landed him in trouble after a differently-abled girl took objection to it, prompting him to apologise and correct himself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam