ആരോഗ്യപ്രശ്‌നം: വിദ്യ ബാലന്‍ വിശ്രമത്തില്‍

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതാണത്രേ തളര്‍ച്ചയ്ക്കും തലകറക്കത്തിനും കാരണം. ഡോക്ടര്‍മാര്‍ വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചതിനാല്‍ കുറച്ചുനാള്‍ വിദ്യ ഷൂട്ടിങില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
ഡേര്‍ട്ടി പിക്ചറിലെ വേഷം മികച്ചതാക്കാന്‍ വിദ്യ എന്തൊക്കേയോ വെല്ലുവിളികള്‍ സ്വീകരിച്ചകാര്യം നേരത്തേതന്നെ വലിയ വാര്‍ത്തകളായിരുന്നു. ഈ ഓവര്‍ സ്‌ട്രെയിന്‍ തന്നെയാണ് നടിയുടെ ആരോഗ്യപ്രശ്‌നത്തിനും കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ച്ചയായ ഷൂട്ടിങിനിടെ വിശ്രമിക്കാന്‍ വിദ്യയ്ക്ക് വേണ്ടത്ര സമയം കിട്ടുന്നില്ലത്രേ.
6ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യയെ മൂന്നു ദിവസത്തേയ്ക്ക് അഡ്മിറ്റ് ചെയ്തുവത്രേ. ഒന്‍പതാം തീയതി ആശുപത്രി വിടുകയും ചെയ്തു. ഒരാഴ്ചയെങ്കിലും വിശ്രമിക്കണമെന്നാണത്രേ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
vidya balan dirty picture blood hospital health actress വിദ്യ ബാലന്‍ ഡേര്‍ട്ടി പിക്ചര്‍ രക്തം ആശുപത്രി ആരോഗ്യം നടി


Click it and Unblock the Notifications