»   » മദ്യപ്പരസ്യത്തിനില്ലെന്ന് വിവേക് ഒബ്‌റോയ്

മദ്യപ്പരസ്യത്തിനില്ലെന്ന് വിവേക് ഒബ്‌റോയ്

Posted By:
Subscribe to Filmibeat Malayalam
Vivek Oberoi
മദ്യക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാനില്ലെന്ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. മദ്യക്കമ്പനിയുടെ വന്‍ വാഗ്ദാനം നിരസിച്ച ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നാലെയാണ് മദ്യപ്പരസ്യം വേണ്ടെന്നുവച്ച് വിവേക് മാതൃകയായിരിക്കുന്നത്.

മൂന്നുകോടി രൂപയുടെ പരസ്യവാഗ്ദാനമാണ് വിവേക് നിരസിച്ചത്. ഏതെങ്കിലും മദ്യക്കമ്പനിയെ പ്രമോട്ട് ചെയ്യാന്‍ വിവേകിന് താല്‍പര്യമില്ലെന്നും എന്തു തരം പരസ്യങ്ങള്‍ ചെയ്യണമെന്നകാര്യത്തില്‍ താരത്തിന് നല്ല നിശ്ചയമുണ്ടെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഇതിന് മുമ്പ് ഒരു ബീര്‍ കമ്പനിയും പരസ്യത്തിലഭിനയിക്കണമെന്നാവശ്യപ്പെട്ട് വിവേകിനെ സമീപിച്ചിരുന്നു. അന്നും താരത്തിന്റെ നിലപാട് ഇതുതന്നെയായിരുന്നു.

നടനായ താന്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അത് യുവാക്കള്‍ ശ്രദ്ധിക്കാനിടയുണ്ടെന്നും ഒരു മദ്യപരസ്യത്തില്‍ വന്ന് അവരെ വഴിതെറ്റിക്കാന്‍ താല്‍പര്യമില്ലെന്നുമാണത്രേ വിവേക് പറയുന്നത്. ആദ്യം മൂന്നുകോടി പറഞ്ഞ കമ്പനി പിന്നീട് അതിന്റെ ഇരട്ടിയും വാഗ്ദാനം ചെയ്തിട്ടും വിവേക് കുലുങ്ങിയില്ലെന്നാണ് അറിയുന്നത്.

ക്രിക്കറ്റ് താരങ്ങള്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരില്‍ പലരും പണം മോഹിച്ച് മദ്യക്കമ്പനികളുടെയും സിഗരറ്റ് കമ്പനികളുടെയുമൊക്കെ അംബാസഡര്‍മാരാകുമ്പോഴാണ് സച്ചിന്‍, വിവേക് തുടങ്ങിയവരെപ്പോലുള്ളവര്‍ വന്‍ തുകകള്‍ വേണ്ടെന്ന് വച്ച് മാതൃകയാകുന്നത്.

English summary
Vivek Oberoi appears to be inspired by Sachin Tendulkar. While the cricketer refused Rs.20 crore to endorse a liquor brand, the actor turned down an endorsement deal from a beer major that offered him Rs.3 crore a year,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam