കഭി ഖുഷി കഭീ ഗം
കഭി ഖുഷി കഭീ ഗം
അങ്ങനെ അതും സംഭവിക്കുന്നു. ബോളിവുഡിലെ സൂപ്പര്‍ സ്റാറുകളായ ഷാരൂഖ് ഖാനും ഹൃതിക് റോഷനും ഒന്നിക്കുന്നു. ടെലിവിഷന്‍ പരിപാടിയിലോ ഓപ്പണ്‍ സ്റേജിലോ അല്ല... സിനിമയില്‍ തന്നെ... കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന കഭി ഖുഷി കഭീ ഗം എന്ന ചിത്രത്തില്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 16ന് ബുധനാഴ്ച തുടങ്ങിക്കഴിഞ്ഞു. ഹൃതിക് റോഷന്‍ ചിത്രത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ ഇതിനകം തന്നെ ഹൃതിക് ചിത്രത്തിന്റെ ആദ്യ ഷൂട്ടിംഗില്‍ തന്നെ അഭിനയിച്ചു കഴിഞ്ഞതിനാല്‍ ഈ അഭ്യൂഹങ്ങള്‍ അസ്ഥാനത്താവുകയാണ്. ഹൃതിക്കും കരീനാ കപൂറുമാണ് ആദ്യദിവസത്തെ ഷൂട്ടിംഗിനുണ്ടായിരുന്നത്.
അശോക ദി ഗ്രേറ്റ് എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ആദ്യദിവസം ഷാരൂഖിന് എത്തിച്ചേരാന്‍ പറ്റിയില്ലത്രെ. എങ്കിലും ചിത്രീകരണം തുടങ്ങുന്ന അന്ന് കരണിനെയും ഹൃതിക്കിനെയും വിളിക്കാന്‍ ഷാരൂഖ് മറന്നില്ല.
ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് ബോളിവുഡ് ഉറ്റുനോക്കുന്ന മറ്റൊരു കാര്യമുണ്ട്. ഷാരൂഖും ഹൃതിക്കും ഒരേ സീനില്‍ അഭിനയിക്കുന്ന വേള. അതിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഉടന്‍ ഉണ്ടാവുമെന്നാണ് കഭി ഖുഷി കഭീ ഗമ്മിന്റെ സെറ്റില്‍ നിന്നറിയാന്‍ കഴിയുന്നത്


Click it and Unblock the Notifications