കമല്‍ ചിത്രത്തിന് തബുവില്ല
കമല്‍ ചിത്രത്തിന് തബുവില്ല
ബോളിവുഡ്ഡില്‍ ഇപ്പോഴും അവസരങ്ങളുണ്ടെങ്കിലും മറ്റു പല മുന്‍നിര നായികമാരെയും പോലെ അത്ര തിളങ്ങിനില്‍ക്കുകയൊന്നുമല്ല തബു. പ്രമുഖ നടന്‍മാര്‍ അണിനിരക്കുന്ന പ്രൊജക്ടുകളൊന്നും ഇപ്പോള്‍ തബുവിനില്ല. എന്നിട്ടും തെന്നിന്ത്യയിലെ സൂപ്പര്‍ നായകനായ കമലഹാസന്റെ പുതിയ ചിത്രത്തില്‍ നായികയാവാന്‍ അവസരം വന്നിട്ടും തബു ആ ക്ഷണം നിരസിച്ചു!
ശിങ്കിതം ശ്രീനിവാസ റാവു കമലഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവാനുള്ള അവസരമാണ് തബു വേണ്ടെന്നുവച്ചത്. ഒരേ കഥയെ ആസ്പദമാക്കി രണ്ട് ഭാഷകളിലായി ചിത്രങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. രണ്ട് ചിത്രത്തിലും അഭിനയിക്കുന്നത് ഒരേ താരങ്ങള്‍ തന്നെ.
നേരത്തെ ചാച്ചി 420 എന്ന ഹിന്ദി ചിത്രത്തില്‍ കമലഹാസനും തബുവും ഒന്നിച്ചഭിനയിച്ചതാണ്. ഈ ചിത്രത്തില്‍ കമലിന്റെ നായികയായിരുന്ന തബു. അതെന്തായാലും പുതിയ ചിത്രത്തില്‍ കമലിന്റെ നായികയാവാന്‍ തബുവിന് സമ്മതമില്ല.
പല സവിശേഷതകളുമായാണ് കമല്‍ ചിത്രങ്ങള്‍ ഒരുക്കാറുള്ളത്. പുതിയ ചിത്രത്തിനും ഒരു സവിശേഷതയുണ്ട്. മൂന്ന് നടിമാര്‍ നായികയായി അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്നതാണ് ആ പ്രത്യേകത.
നേരത്തെ മാധുരി ദീക്ഷിതിനെ ചിത്രത്തില്‍ നായികയാക്കാനായിരുന്നു കമല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മാധുരി ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെ തന്റെ പഴയകാല ജോഡിയായ ശ്രീദേവിയെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സമീപിച്ചു. ശ്രീദേവിയും പിന്‍മാറിയപ്പോഴാണ് തബുവിനെ സമീപിച്ചത്.


Click it and Unblock the Notifications











