ലഗാന് ഓസ്കാര്‍ നോമിനേഷന്‍
ലഗാന് ഓസ്കാര്‍ നോമിനേഷന്‍
ഹിന്ദിയില്‍ വന്‍വിജയം നേടിയ അമീര്‍ ഖാന്റെ ലഗാന് ഓസ്കാര്‍ നോമിനേഷന്‍. സിനിമാ ഫെഡറേഷന്‍ രൂപീകരിച്ച പതിനാലംഗ സമിതിയാണ് വിദേശഭാഷാചിത്രങ്ങള്‍ക്കുള്ള ഓസ്കാര്‍ നോമിനേഷന് ഇന്ത്യയില്‍ നിന്നും ലഗാനെ തിരഞ്ഞെടുത്തത്.
സമിതിയിലെ എല്ലാ അംഗങ്ങളും ലഗാന് അനുകൂലമായാണ് വോട്ട് ചെയ്തതെന്ന് സമിതി ചെര്‍പേഴ്സണ്‍ സുഷമ ശിരോമണി അറിയിച്ചു. വെനീസ് ഫെസ്റിവലില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മീരാ നായരുടെ മണ്‍സൂണ്‍ വെഡിംഗ് അടക്കം ഒമ്പത് ചിത്രങ്ങളെ പിന്തള്ളിയാണ് ലഗാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഗദാര്‍, അശോക, എക് റിഷ്ട, ബാവന്ദര്‍, ബരിവലി, പാണ്ഡവഭൂമി, സുബൈദ എന്നീ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.


Click it and Unblock the Notifications