രാജസേനന്‍ ബോളിവുഡിലേക്ക്
രാജസേനന്‍ ബോളിവുഡിലേക്ക്
രാജസേനന്‍ മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തുന്നു. തന്റെ മലയാള ചിത്രമായ ഡാര്‍ലിംഗ് ഡാര്‍ലിംഗ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് രാജസേനന്‍.
മലയാളത്തില്‍ ഹിറ്റായ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ സെയ്ഫ് അലിഖാനാണ് നായകനാവുന്നത്. മലയാള ചിത്രത്തില്‍ ദിലീപും വിനീതുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നര്‍മത്തിന്റെ മേമ്പൊടിയോടെ ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്.
പ്രിയദര്‍ശന്‍, ടി. കെ. രാജീവ്കുമാര്‍ എന്നിവര്‍ക്ക് പിന്നാലെ മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തുന്ന സംവിധായകനാണ് രാജസേനന്‍. പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കിയ ചിത്രങ്ങളെല്ലാം റീമേക്കായിരുന്നു. പല ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും പ്രിയദര്‍ശന്‍ അവസാനമായി സംവിധാനം ചെയ്ത കോമഡി ചിത്രമായ ഹംഗാമ സൂപ്പര്‍ഹിറ്റായി. പ്രിയദര്‍ശന്റെ പിന്നാലെ ഒരു മലയാള കോമഡി ചിത്രത്തിന്റെ റീമേക്കുമായി ഹിന്ദിയില്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് രാജസേനന്‍.


Click it and Unblock the Notifications