ഷാരൂഖ് ഖാനെതിരെ വധഭീഷണി
ഷാരൂഖ് ഖാനെതിരെ വധഭീഷണി
ഷാരൂഖ് ഖാന്‍, സഞ്ജയ് ലീലാ ഭന്‍സാലി, മിഷന്‍ കശ്മീരിന്റെ സംവിധായകന്‍ വിധു വിനോദ് ചോപ്ര എന്നിവര്‍ക്കെതിരെ അധോലോകം ഭീഷണിയുയര്‍ത്തുന്നു.
ഓരോരുത്തരും രണ്ടു കോടി രൂപ വീതം നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന ഭീഷണി.
മിഷന്‍ കശ്മീരിലെ ശബ്ദലേഖനത്തിന് താന്‍ 75 ലക്ഷം രൂപ മുടക്കിയെന്ന് വിനോദ് ചോപ്ര പരസ്യമാക്കിയതോടെയാണ് പ്രശ്നം തുടങ്ങിയിരിക്കുന്നത്. ദേവദാസില്‍ ഷാരൂഖ് ഖാന്‍ സാധാരണയില്‍ കവിഞ്ഞ് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഭന്‍സാലി വെളിപ്പെടുത്തിയിരുന്നു.
ഷാരൂഖിന്റെയും ചോപ്രയുടെയും കൈയില്‍ ഇപ്പോള്‍ കണക്കറ്റ പണം ഉണ്ടെന്ന് ഇതോടെ അധോലോകം മനസ്സിലാക്കിയെന്നാണ് ഊഹിക്കുന്നത്. അതിന്റെ പേരിലാണ് പുതിയ ഭീഷണികള്‍.
ഇതിനു മുമ്പ് ഹൃതിക് റോഷന്റെ അച്ഛന്‍ രാകേഷ് റോഷനെ പറഞ്ഞ പണം നല്‍കാത്തതിന് അധോലോക നായകന്‍ അലി ബുദേഷിന്റെ അനുയായികള്‍ വെടിവെച്ച് പരിക്കേല്‍പിച്ചിരുന്നു. ബോളിവുഡുമായി കെട്ടുപിണഞ്ഞു കിടക്കുന്ന അധോലോകത്തിന്റെ പ്രവൃത്തികള്‍ ഇങ്ങനെയിരിക്കെ ഈ മൂന്നു വ്യക്തികള്‍ക്കെതിരായ ഭീഷണി പൊതുവെ പ്രാധാന്യമുള്ളതായി വിലയിരുത്തുന്നുണ്ട്.


Click it and Unblock the Notifications