മമ്മൂട്ടി വീണ്ടും ഹിന്ദിയില്‍
മമ്മൂട്ടി വീണ്ടും ഹിന്ദിയില്‍
മലയാളത്തിന്റെ മെഗാതാരം ഹിന്ദിയില്‍ വീണ്ടും പരീക്ഷണത്തിനൊരുങ്ങുന്നു. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ പേര് വോ എന്നാണ്.
ഷഫക്ക് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ഹിന്ദിയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ധര്‍ത്തിപുത്രയാണ് മമ്മൂട്ടിയുടെ ആദ്യത്തെ ഹിന്ദിചിത്രം. മമ്മൂട്ടിയുടെ ഈ രണ്ട് ഹിന്ദി ചിത്രങ്ങളും വിജയമായിരുന്നില്ല.
ബാപ്പാദിത്യയാണ് വോ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. മുംബൈയിലാണ് ചിത്രീകരണം നടക്കുന്നത്.
മലയാളത്തില്‍ പൊലീസ് വേഷങ്ങളില്‍ കസറിയിട്ടുള്ള മമ്മൂട്ടി പൊലീസ് ഓഫീസറായാണ് പുതിയ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രമെങ്കിലും ഹിന്ദിയില്‍ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി.


Click it and Unblock the Notifications