കാജോള്‍ വീണ്ടും... രാജു ചാച്ച ഡിസംബര്‍ 28ന് എത്തുന്നു
കാജോള്‍ വീണ്ടും... രാജു ചാച്ച ഡിസംബര്‍ 28ന് എത്തുന്നു
വിവാഹത്തിനു ശേഷം അജയ് ദേവ്ഗണും കാജോളും നായികാനായകന്മാരായി അഭിനയിച്ച രാജു ചാച്ച റിലീസിന് തയ്യാറായി. ഡിസംബര്‍ 28ന് ഈ ചിത്രം ഇന്ത്യയിലാകമാനമുള്ള തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്.
സിംലയിലും ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ അജയിനും കാജോളിനും പുറമെ ഒരു വന്‍ നിര തന്നെയുണ്ട്.
ഋഷി കപൂര്‍, ഗോവിന്ദ് നെമേദോ, ഷാബാസ് ഖാന്‍, സ്മിത, ജയന്‍കര്‍, മയൂര്‍, പ്രമോദ് മാട്ടൂ, ടിക്കു താല്‍സാനിയ, ഉഷാ ബച്ചാനി, അനില്‍ നഗ്രത്, നവീന്‍ ബാവ, അദി ഇറാനി, ജോണിലിവര്‍ എന്നിവര്‍ക്കു പുറമെ സഞ്ജയ് ദത്ത് അതിഥി താരമായും എത്തുന്നു. മുഴുവന്‍ സമയ വിനോദ ചിത്രമായ രാജു ചാച്ചയില്‍ ഹര്‍ഷ ലുനിയ, ഹന്‍ഷുക് വൈദ്യ, സാക്ഷി സെന്‍, കേവാലി ഛദ്ദ എന്നീ ബാലതാരങ്ങളും വേഷങ്ങളണിയുന്നു.
പഴയകാല നടനായ ഋഷികപൂറിന് ചാച്ചാജിയുടെ വേഷമാണ് ഈ ചിത്രത്തില്‍. പുറമെ ഒരു ഗാനവും ആലപിക്കുന്നു.
ദേവ്ഗാന്‍ ഫിലിംസിന്റെ ചിത്രമായ രാജു ചാച്ച വീരു ദേവ്ഗാണ്‍ ആണ് നിര്‍മ്മിക്കുന്നത്. അനില്‍ ദേവ്ഗണ്‍ സംവിധാനം ചെയ്യുന്നു. അനീസ് ബാസ്മിയുടെ കഥയ്ക്ക് റോബിന്‍ ഭട്ട് തിരക്കഥ രചിക്കുന്നു. സംഭാഷണം ജാവേദ് സിദ്ദിഖി.


Click it and Unblock the Notifications