മുരളി നാഗവള്ളിയുടെ ഹിന്ദി ചിത്രത്തില്‍ മല്ലിക

By Super

പ്രിയദര്‍ശന്റെ ശിഷ്യനായ മുരളി നാഗവള്ളി ആദ്യസിനിമ ഒട്ടും ശ്രദ്ധിക്കപ്പെടാത്തതിനെ തുടര്‍ന്ന് ഗുരുവിന്റെ പാത പിന്തുടര്‍ന്ന് ബോളിവുഡിലേക്ക് നീങ്ങുകയാണ്. പ്രിയദര്‍ശന്‍, ടി.കെ.രാജീവ്കുമാര്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവര്‍ക്കു പിന്നാലെ മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് മുരളി നാഗവള്ളി.

ആദ്യചിത്രമായ വാണ്ടഡ് അതിഥിതാരമായി മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിട്ടും വിജയിക്കാതെ പോയ ചിത്രമാണ്. ആദ്യചിത്രത്തിന്റെ പരാജയം മലയാളത്തില്‍ പുതിയ സംരംഭങ്ങള്‍ക്കു തടസമായപ്പോള്‍ ബോളിവുഡില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ഈ സംവിധായകന്‍.

മുരളി നാഗവള്ളിയുടെ ഹിന്ദി ചിത്രം ഒട്ടേറെ മസാലകള്‍ നിറഞ്ഞതായിരിക്കും. കാരണം ബോളിവുഡിന്റെ ഹോട്ട് പ്രോപ്പര്‍ട്ടിയെന്നും സെക്സ് ബോംബെന്നും വിശേഷിക്കപ്പെടുന്ന മല്ലിക ശെരാവത്താണ് മുരളിയുടെ ചിത്രത്തില്‍ നായികയാവുന്നത്. യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടാന്‍ ബോളിവുഡിന്റെ ഈ മാദകറാണി വീണ്ടുമെത്തുകയാണ്.

ഹിന്ദിയില്‍ ഏതാണ്ട് അവസാനിച്ച രതിചിത്ര തരംഗത്തിനു പിന്നാലെ പോകാനാണ് മുരളി നാഗവള്ളിയുടെ നീക്കം. അമിത ശരീരപ്രദര്‍ശനം കുത്തിനിറച്ചെത്തിയ ഏതാനും ചിത്രങ്ങള്‍ക്കു ശേഷം മല്ലിക ശെരാവത്തിന് ഇപ്പോള്‍ ഹിന്ദിയില്‍ തിരക്കില്ലാതായാരിക്കുകയാണ്. അതിനിടയിലാണ് മുരളി നാഗവള്ളിയുടെ ക്ഷണം മല്ലികക്ക് ലഭിക്കുന്നത്.

മല്ലിക ചിത്രത്തിലൂടെ മുരളിയും മുരളി ചിത്രത്തിലൂടെ മല്ലികയും രക്ഷപ്പെടുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. യുടിവിയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X