ഇന്ദിരാഗാന്ധിയായി മനീഷാ കൊയ്രാള

By Staff

ഇന്ദിരാഗാന്ധിയായി മനീഷാ കൊയ്രാള

ഇന്ദിരാഗാന്ധിയുടെ ജീവിതകഥ ആസ്പദമാക്കി ഹിന്ദിയില്‍ ചിത്രമൊരുങ്ങുന്നു. മനീഷാ കൊയ്രാളയാണ് ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത്.

തേസാബ്, നരസിംഹ തുടങ്ങിയ ഹിറ്റ്ചിത്രങ്ങളുടെ സംവിധായകനായ എന്‍. ചന്ദ്രയാണ് ചിത്രമൊരുക്കുന്നത്. ഇന്ദിരാഗാന്ധി- എ ട്രിസ്റ് വിത്ത് ഡെസ്റിനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം മറ്റ് രാജ്യാന്തര ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും.

കേരളത്തിലെയും ബംഗാളിലെയും അവാര്‍ഡ് ജേതാക്കളായ നടീനടന്മാര്‍ക്കായിരിക്കും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മുന്‍ഗണന നല്‍കുകയെന്ന് ചന്ദ്ര അറിയിച്ചു.

ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതിന് നേരത്തെ തബുവിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തബുവിന്റെ ഉയരം ഇന്ദിരാഗാന്ധിയുടേതുമായി ഇണങ്ങുന്നില്ലയെന്നതുകൊണ്ട് മനീഷയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.

മുന്‍ ബിജെപി എംപി ഉത്തംസിഗ് പവാര്‍ അധ്യക്ഷനായുള്ള മഹാറാണി പത്മിനി ദേവി പ്രതിഷ്ഠാന്‍ എന്ന ട്രസ്റാണ് ചിത്രത്തിന് മുതല്‍മുടക്കുന്നത്. വന്‍വിജയമായിരുന്ന ഗദറിന്റെ നിര്‍മാതാവ് കെനിയാണ് നിര്‍മാതാവ്.

നായികാ കഥാപാത്രത്തിന് ഇന്ദിരാഗാന്ധിയുമായി സാദൃശ്യമുണ്ടെന്നതിന്റെ പേരില്‍ 1975ല്‍ നിരോധിക്കപ്പെട്ട ആന്ദി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കമലേശ്വറാണ് പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ദൂരദര്‍ശന്റെ മുന്‍ ഡയറക്ടര്‍ ജനറലാണ് കമലേശ്വര്‍. ഇപ്പോഴത്തെ ചിത്രം വിവാദത്തിന് വഴിവെക്കില്ലെന്നും ആന്ദി ഇന്ദിരാഗാന്ധിയെ കുറിച്ചായിരുന്നില്ലെന്നും കമലേശ്വര്‍ പറഞ്ഞു.

ദൂരദര്‍ശനില്‍ ഡയറക്ടര്‍ ജനറലായിരിക്കെ കമലേശ്വര്‍ നിര്‍മിച്ച ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്നുള്ള ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടും.

പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്കറാണ് സിനിമയുടെ സംഗീത സംവിധാനം ചെയ്യുന്നത്. ഗസല്‍ സ്പര്‍ശമുള്ള സംഗീതമാണ് ഹൃദയനാഥ് മങ്കേഷ്കര്‍ ചിത്രത്തിന് വേണ്ടി ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X