നെടുമുടി വേണുവും ഹിന്ദിയില്‍
മലയാളത്തില്‍ നിന്ന് ജഗദീഷും ഇന്നസെന്റുമൊക്കെ ഹിന്ദിയിലെത്തിയിട്ടുണ്ട്. ഇരുവരെയും ഹിന്ദിയിലെത്തിച്ചത് പ്രിയദര്‍ശനായിരുന്നു. പ്രിയദര്‍ശന്റെ ഹംഗാമയില്‍ ജഗദീഷിനും മല്‍മല്‍ വീക്ക്ലിയില്‍ ഇന്നസെന്റിനും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.
ഇവര്‍ക്കു പിന്നാലെ നെടുമുടി വേണുവും ഹിന്ദിയിലെത്തുകയാണ്. നെടുമുടിയെയും ഹിന്ദിയിലെത്തിക്കുന്നത് ഒരു മലയാളി സംവിധായകനാണ്. രാജീവ്നാഥ് സംവിധാനം ചെയ്യുന്ന ഏക് ഫിര്‍ ബാര്‍ എന്ന ചിത്രത്തിലാണ് നെടുമുടിക്ക് ഒരു പ്രധാന വേഷം ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിന്ന് മുംബൈയിലെത്തിയ ഒരു ചായക്കട ഉടമയായാണ് നെടുമുടി ചിത്രത്തില്‍ വേഷമിടുന്നത്. നെടുമുടിയുടെ ഭാര്യയായി മങ്കാ മഹേഷും അഭിനയിക്കുന്നു.
പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാക്കി ഷ്റോഫ്, മിതാവസിഷ്ട് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications