For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡില്‍ രതിതരംഗത്തിന്റെ അലകള്‍

  By Staff
  |

  ബോളിവുഡില്‍ രതിതരംഗത്തിന്റെ അലകള്‍

  ഖ്വാഹിഷ് ഉണര്‍ത്തിയ തരംഗം ബോളിവുഡില്‍ കെട്ടടങ്ങിയിട്ടില്ല. ശരീരപ്രദര്‍ശനത്തിന്റ അതിരുകളെ ചോദ്യം ചെയ്യുന്ന ചില ചിത്രങ്ങള്‍ കൂടി ബോളിവുഡില്‍ വാര്‍ത്ത സൃഷിച്ചുകൊണ്ടെത്തുന്നു.

  17 ചുംബനരംഗങ്ങളിലൂടെ ബോളിവുഡില്‍ പുതിയ രതിതരംഗത്തിന് തുടക്കമിട്ട ഖ്വാഹിഷ് ഹിന്ദി സിനിമയില്‍ ശരീരപ്രദര്‍ശനം എത്രത്തോളമാവാം എന്നതു സംബന്ധിച്ച സങ്കല്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു. ഖ്വാഹിഷ്, ജിസം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തത്കാലം ഈ തരംഗം ഒന്ന് കെട്ടടങ്ങിയെന്ന് തോന്നിച്ചെങ്കിലും സ്ത്രീശരീരത്തിന്റെ പ്രദര്‍ശനത്തിന് പുതിയ വാണിജ്യ സാധ്യതകള്‍ തേടി ഏതാനും ചിത്രങ്ങള്‍ കൂടി ബോളിവുഡിനെ പിടിച്ചുകുലുക്കാനെത്തുന്നു.

  വാഷു ബഗാനിയുടെ ഔട്ട് ഒഫ് കണ്‍ട്രോള്‍ ഫിറോസ്ഖാന്‍ നായകനാവുന്ന ജനശീന്‍, ഖ്വാഹിഷിന്റെ സംവിധായകന്‍ ഗോവിന്ദ് മേനോന്റെ ഡബിള്‍ അട്രാക്ഷന്‍ എന്നിവയാണ് രതിതരംഗത്തിന് തുടര്‍ച്ച സൃഷ്ടിക്കുന്നത്. ഔട്ട് ഒഫ് കണ്‍ട്രോളില്‍ ഒരു ഹോളിവുഡ് നടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പറയുന്നതുപോലെ ഹോളിവുഡ് നടി സാരിയുടുത്ത് പ്രത്യക്ഷപ്പെടുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ.

  ബേവാച്ച് എന്ന പ്രശസ്തമായ ടെലിവിഷന്‍ സീരിയലിലെ പെണ്‍കുട്ടി ബ്രാന്റെ റോഡ്രിക് ആണ് ഈ ചിത്രത്തിലൂടെ ബോളിവുഡിലെത്തുന്ന ഹോളിവുഡ് മദാലസ. ബേ വാച്ചിലും പ്ലേബോയിയിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ബ്രാന്റെ റൊഡ്രിക് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മസാലയുടെ ചേരുവ തീര്‍ച്ചയായും കുറച്ചൊന്നുമായിരിക്കില്ല. ബ്രാന്റെ സാരിയുടുത്ത് പ്രത്യക്ഷപ്പെടണമെന്ന് പ്രേക്ഷകര്‍ നിര്‍ബന്ധം പിടിക്കുകയുമില്ല. ചിത്രം പേര് പോലെ തന്നെ ചില കാര്യങ്ങളില്‍ നിയന്ത്രണം വിട്ടിരിക്കുമെന്ന പ്രതീക്ഷ തന്നെയാണ് പ്രേക്ഷകര്‍ക്ക്.

  എങ്കിലും തന്റെ ചിത്രം ഒരു കുടുംബകഥയാണ് പ്രമേയമാക്കുന്നതെന്ന് പറയാന്‍ ബഗാനിക്ക് ജാള്യതയൊന്നുമില്ല. ബ്രാന്റെയുടെ കഥാപാത്രം ഗുരുദ്വാരയില്‍ ചെന്ന് പ്രാര്‍ഥിക്കുക വരെ ചെയ്യുന്നുണ്ടത്രെ!

  ഫിറോസ്ഖാന്‍ സംവിധാനം ചെയ്യുന്ന ജനശീനില്‍ സെലീന ജറ്റ്ലിയും ഫര്‍ദീന്‍ഖാനും തമ്മില്‍ മത്സരമാണ്. അഭിനയത്തിന്റെ കാര്യത്തിലല്ല, ആരാണ് കുറച്ച് വസ്ത്രം ധരിക്കുന്നതെന്നതില്‍. സ്ത്രീപ്രേക്ഷകെര കൂടി ലക്ഷ്യമിട്ടാവണം ഫര്‍ദീന്‍ ഖാനും വസ്ത്രമുരിയുന്നത്. ഏതായാലും ശരീരപ്രദര്‍ശനം നടിമാര്‍ക്ക് മാത്രമായി സംവരണം ചെയ്യുന്ന സ്ഥിതി ഈ ചിത്രം മാറ്റിയെടുത്തിരിക്കുന്നു. സെക്സ്ബോംബ് സെലീനാ ജെറ്റ്ലി പുരുഷ പ്രേക്ഷകര്‍ക്ക് കണ്ണിന് നല്ല വിരുന്ന് തന്നെ ഒരുക്കിയിരിക്കുന്നു.

  ഒരു ബൈക്കോട്ട മത്സരത്തിന് ചുറ്റുമായി വികസിക്കുന്ന കഥയാണ് ജനശീനിലേത്. സംഘട്ടനവും പ്രണയവും സംഗീതവുമെല്ലാം ചേര്‍ത്തുവച്ചിരിക്കുന്നു ചിത്രത്തില്‍.

  ഗോവിന്ദ് മേനോന്റെ ഡബിള്‍ അട്രാക്ഷനില്‍ ഖ്വാഹിഷിലൂടെ ലോഭമില്ലാതെ നത കാട്ടിയ മല്ലിക ശെരാവത്ത് തന്നെയാണ് നായിക. മല്ലിക ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

  ലൈംഗികത, സ്ത്രീശരീരപ്രദര്‍ശനം എന്നിവ ചിത്രീകരിക്കുന്നത് സംബന്ധിച്ച ഹിന്ദി സിനിമയിലെ ഇതുവരെ നിലനിന്നുപോന്ന സങ്കല്പങ്ങളാണ് ഈ ചിത്രങ്ങള്‍ അട്ടിമറിക്കപ്പെടുന്നത്. ഇപ്പോഴും യാഥാസ്ഥിതികത്വം വിടാത്ത സെന്‍സര്‍ ബോര്‍ഡ് ഇത്തരം ചിത്രങ്ങള്‍ക്ക് കാര്യമായ മുറിച്ചുമാറ്റലുകള്‍ ഇല്ലാതെ അനുമതി നല്‍കുന്നുവെന്നതാണ് വിചിത്രം.

  ഇത്തരം ഹിന്ദി ചിത്രങ്ങള്‍ക്ക് വഴി ഒരുക്കിയത് ഇന്ത്യയില്‍ ഇറങ്ങിയ പാട്ട് വീഡിയൊ ആല്‍ബങ്ങളാണെന്ന് വേണമെങ്കില്‍ കരുതാം. ഇപ്പോള്‍ ഇറങ്ങുന്ന ആല്‍ബങ്ങളില്‍ 70 ശതമാനവും പെണ്‍ ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്. ഇവയില്‍ പലതും റീമിക്സുകളാണ്. പണ്ടത്തെ സാധാരണ ചലച്ചിത്ര സീനുകളുള്ള പാട്ടുകള്‍ വീണ്ടും പാടി അവയ്ക്ക് ലൈംഗികത ഇഴയിടുന്ന ദൃശ്യ ആവിഷ്കരണം കൊടുത്ത് ഇറങ്ങുന്ന ഇത്തരം വീഡോയൊ സി ഡികള്‍ കടകളില്‍ നിന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. അവ കടകള്‍ വഴി വിറ്റഴിഞ്ഞില്ലെങ്കിലും വേണ്ടില്ല, സംഗീത ചാനലുകള്‍ ഇത്തരം പാട്ടുകള്‍ വേണ്ടുവോളം ആഘോഷിയ്ക്കുന്നുണ്ട്.

  ശരീര പ്രദര്‍ശനം എന്നത് അത്ര മോശപ്പെട്ട കാര്യം ഒന്നും അല്ലെന്ന ഒരു ധാരണ വളര്‍ത്തിയെടുക്കാനും കഴിഞ്ഞ കുറെ കാലം കൊണ്ട് ചാനലുകള്‍ക്കായിട്ടുണ്ട്. ഇത്തരം സംഗീത ആല്‍ബങ്ങള്‍ക്കും മറ്റും സെന്‍സറിംഗും ഇല്ലെന്നത് ചാനലുകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നു.

  ഇത്തരം ചിത്ര സംഗീതം കാണിയ്ക്കുന്ന ചാനലുകളുടെ ജന പ്രീതിയും പ്രതി ദിനം കൂടുകയാണ്. സാധാരണ ശുദ്ധ സംഗീതം നല്‍കുന്ന ചാനലുകള്‍ പിന്നിലാവുകയും ചെയ്യുന്നു. ഇതാണെന്ന് തോന്നുന്നു ഹിന്ദി സംവിധായകരുടെ കണ്ണ് തുറപ്പിച്ചത്. പണമുണ്ടാക്കാന്‍ ഇത് തന്നെ നല്ല വഴിയെന്ന് അവര്‍ കണ്ടെത്തി. അത് തെറ്റിയുമില്ല. അതില്‍ തന്നെ പ്രചാരമുള്ള വിദേശ സീരിയലിലെ മാദക നടിയെ അഭിനയിപ്പിയ്ക്കുക, സ്ത്രീകളുടെ മാത്രം ലൈഗികതയുടെ കഥ കണ്ടെത്തുക തുടങ്ങിയ പുതു രീതികള്‍ അവര്‍ കണ്ടെത്തി എന്ന് മാത്രം.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X