മീരാനായരുടെ ചിത്രത്തില്‍ അഭിഷേക്
മീരാനായരുടെ ചിത്രത്തില്‍ അഭിഷേക്
ദി നേംസേക്ക് എന്ന മീരാനായരുടെ പുതിയ ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കും.
പുതിയ ചിത്രത്തിനായി നായകനെ തേടിവരികയായിരുന്ന മീരാനായര്‍. ഒടുവില്‍ അഭിഷേക് ബച്ചന്‍ തന്റെ കഥാപാത്രമാവാന്‍ ഇണങ്ങുമെന്ന് മീരാനായര്‍ കണ്ടെത്തുകയായിരുന്നു.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ബാംഗാളി നടി കൊങ്കണാസെന്‍ ആണ് മീരയുടെ ചിത്രത്തില്‍ നായികയാവുന്നത്. നേരത്തെ റാണി മുക്കര്‍ജിയെ നായികയാക്കാനാണ് മീര തീരുമാനിച്ചിരുന്നതെങ്കിലും റാണിയെ മാറ്റി കൊങ്കണക്ക് മീര ആ വേഷം നല്‍കുകയായിരുന്നു.
ചിത്രത്തില്‍ ഗോഗോല്‍ ഗാംഗുലി എന്ന കഥാപാത്രത്തെയാണ് അഭിഷേക് ബച്ചന്‍ അവതരിപ്പിക്കുന്നത്. ഹിന്ദിയില്‍ ഇപ്പോള്‍ ഏറെ തിരക്കുള്ള അഭിഷേക് മീരയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ചിത്രത്തില്‍ അഭിനയിക്കാമെന്നേല്‍ക്കുകയായിരുന്നു. ഡേറ്റ് പ്രശ്നമുണ്ടെങ്കിലും മീര നായര്‍ ചിത്രം ഒഴിവാക്കാന്‍ അഭിഷേക് തയ്യാറായില്ല.
ധൂം ഹിറ്റായതോടെ അഭിഷേകിന് ഹിന്ദിയില്‍ താരമൂല്യം കൂടിയിരിക്കുകയാണ്. രാംഗോപാല്‍വര്‍മയുടെ നാച്ചിലെ അഭിനയം അഭിഷേകിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.


Click it and Unblock the Notifications