അമീറുമായി അസിന്‍ ഉടക്കി?
ചുവടുറപ്പിയ്ക്കും മുമ്പേ ബോളിവുഡിലെ തലതൊട്ടപ്പന്മാരിലൊരാളായ അമീര് ഖാനുമായി ഉടക്കിയിരിക്കുകയാണ് അസിന്.
ബോളിവുഡില് നല്ലൊരു തുടക്കത്തിന് അവസരം തന്നെങ്കിലും അമീറിന്റെ നിയമങ്ങള് അസിന് സഹിയ്ക്കാന് കഴിയുന്നില്ലെന്നാണ് റിപ്പോര്ട്ടുകള്.
അമീറിന്റെ ഗജിനിയില് അവസരം ലഭിച്ചപ്പോഴേ ബോളിവുഡിലെ അടുത്ത താരറാണിമാരിലൊരാള് അസിനാകുമെന്ന കാര്യമുറപ്പായിരുന്നു.
ഗജിനിയ്ക്ക് പിന്നാലെ സല്മാന്-അജയ് ദേവ്ഗണ് താരജോഡികളുടെ ലണ്ടന് ഡ്രീസും താരത്തെ തേടിയെത്തിയതോടെ മാധ്യമങ്ങള് അസിനെ തേടിയലഞ്ഞെങ്കിലും ആര്ക്കും പിടികൊടുക്കാതെ താരം മുങ്ങിനടക്കുകയായിരുന്നു.
ഗജിനി റിലീസാകുന്നത് വരെ മാധ്യമങ്ങളോട് മിണ്ടരുതെന്ന അമീറിന്റെ കര്ശന നിയമമാണ് അവരുമായി അകല്ച്ച പാലിയ്ക്കാന് അസിനെ നിര്ബന്ധിതയാക്കിയത്. അഭിമുഖങ്ങള്ക്കുള്ള വിലക്കിന് പുറമെ മറ്റു പൊതു പരിപാടികളില് പങ്കെടുക്കുന്നതിന് അസിന് അമീറിന്റെ വിലക്കുണ്ടായിരുന്നു.
രണ്ട് വര്ഷമായി തുടരുന്ന ഈ അപ്രഖ്യാപിത വിലക്കാണിപ്പോള് അസിനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.
ബോളിവുഡില് താരമൂല്യമേറിയെങ്കിലും മാധ്യമങ്ങളോട് അകന്നു നില്ക്കുന്നത തനിയ്ക്ക് വിനയാകുമെന്ന് താരം മനസ്സിലാക്കി കഴിഞ്ഞു.
എന്തായാലും ഇക്കാര്യം അസിന് അമീറിനോട് തുറന്ന് പറഞ്ഞുവെന്നാണ് റിപ്പോര്ട്ടുകള്. അസിന്റെ പെരുമാറ്റം അമീറിനെ അമ്പരിപ്പിച്ചെങ്കിലും ഖാന് കാര്യമായ മറുപടിയൊന്നും കൊടുത്തില്ലെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications