»   » പുതിയ ഫിറ്റ്നസ് വീഡിയോയുമായി ബിപ്‍സ്

പുതിയ ഫിറ്റ്നസ് വീഡിയോയുമായി ബിപ്‍സ്

Posted By:
Subscribe to Filmibeat Malayalam
Bipasha Basu
ഫിറ്റ്‌നെസ് വീഡിയോയിലൂടെ ബോളിവുഡിനെ വിസ്മയിപ്പിച്ച ബംഗാളി സുന്ദരി ബിപാഷ വീണ്ടും അതേ സാഹസത്തിനൊരുങ്ങുന്നു. ബിബി ലവ് യുവര്‍സെല്‍ഫ് എന്ന് പേരിട്ട ഫിറ്റ്‌നെസ് വര്‍ക്ക്ഔട്ട് വീഡിയോക്ക് വന്‍വരവേല്‍പ് ലഭിച്ചെന്ന് കണ്ടപ്പോഴാണ് രണ്ടാമതൊരു വീഡിയോ കൂടി പുറത്തിറക്കാനുള്ള ഐഡിയ സുന്ദരിയുടെ തലയില്‍ മിന്നിയത്.

രണ്ടാമത്തെ ഫിറ്റ്‌നെസ് വീഡിയോയുടെ ജോലികള്‍ താരം തുടങ്ങിയിട്ടുണ്ട്. പുതിയ വ്യായാമമുറകളുമായി ബിബി ലവ് യുവര്‍സെല്‍ഫ് ഡിവിഡി പാര്‍ട്ട് 2 എന്ന പേരിലുള്ള വീഡിയോ രസകരമായിരിക്കുമെന്ന് ട്വിറ്ററിലൂടെ ബിപ്‌സ് പറയുന്നു.

ആരെയും കൊതിപ്പിയ്ക്കുന്ന ബിപ്‌സിന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോകള്‍ ജനപ്രിയമായില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്നാണ് ബോളിവുഡിലെ പരദൂഷണക്കാര്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam