പ്രായക്കുറവ്; ആരാധകന്റെ പ്രണയാഭ്യര്‍ഥന ദീപിക തള്ളി

ഇപ്പോഴിതാ ദീപികയോട് പ്രണയാഭ്യര്‍ഥന നടത്തിയ മറ്റൊരു കോടീശ്വരന് നിരാശനാവേണ്ടി വന്നിരിക്കുകയാണ്. വരുണ്‍ രാജ് എന്ന ഇരുപത്തൊന്നുകാരനാണ് യുടിവിയുടെ ലൈവ് മൈ ലൈഫ് എന്ന പരിപാടിയിലൂടെ ദീപികയെ പ്രണയിക്കുന്നുവെന്നും തന്റെ പ്രണയം ദീപിക തള്ളിക്കളയില്ലെന്നും പ്രഖ്യാപിച്ചത്. എന്നാല്‍ ആരാധകന് പ്രായം കുറവാണെന്ന് 25കാരിയായ ദീപിക തിരിച്ചടിച്ചു. അതു തന്നെ പ്രണയം തള്ളിക്കളയാന്‍ മതിയായ കാരണമാണന്നാണ് ദീപിക പറഞ്ഞത്.
എന്തായാലും കോടീശ്വരന്‍ നിരാശനായെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഭാഗ്യവാനായ ഒരു ആരാധകന് തന്റെ പ്രിയപ്പെട്ട താരത്തിന്റെ കൂടെ ഒരു ദിവസം ചെലവിടാനുള്ള അവസരമാണ് ഷോ നല്‍കുന്നത്.


Click it and Unblock the Notifications