»   » അമീറിന്റെ ഡെല്‍ഹി ബെല്ലിയ്‌ക്കെതിരെ എന്‍സിപി

അമീറിന്റെ ഡെല്‍ഹി ബെല്ലിയ്‌ക്കെതിരെ എന്‍സിപി

Posted By:
Subscribe to Filmibeat Malayalam
Delhi Belly
മുംബൈ: നടന്‍ അമീര്‍ ഖാന്‍ നിര്‍മ്മിച്ച 'ഡെല്‍ഹി
ബെല്ലി' എന്ന ചിത്രത്തിനെതിരെ എന്‍സിപി രംഗത്ത്. ചിത്രത്തിന്റെ പ്രദര്‍ശനം എന്‍സിപി പ്രവര്‍ത്തകര്‍ തടഞ്ഞു.

മഹാരാഷ്ട്രയിലെ കോലാപൂരിലെ രണ്ടു തീയേറ്ററുകളില്‍ നടന്ന പ്രദര്‍ശനങ്ങളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചിത്രത്തില്‍ ഉപയോഗിക്കുന്ന അശ്ലീലമായ സംഭാഷണങ്ങളുടെ പേരിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അതിനെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞുള്ള പ്രദര്‍ശനങ്ങളും തടസ്സപ്പെട്ടു.

കോലാപൂരിലെ പത്മ, പാര്‍വ്വതി എന്നീ തിയേറ്ററുകളില്‍ ഉച്ചയ്ക്ക് പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ അന്‍പതിലേറെപ്പേരുള്ള സംഘം എത്തി അത് തടയുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇവര്‍ വലിച്ചുകീറുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ചിത്രത്തിലെ അശ്ലീല സംഭാഷണങ്ങളും മോശം രംഗങ്ങളും 'ഡികെ ബോസ്' എന്ന ഗാനവും നീക്കം ചെയ്യണമെന്ന എന്‍സിപി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം യുവാക്കളെ, പ്രത്യേകിച്ച് കോളജ് വിദ്യാര്‍ത്ഥികളെ വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസ് എത്തിയാണ് സ്ഥലത്ത് ക്രമസമാധാനം പുനസ്ഥാപിച്ചത്.


English summary
Nationalist Congress Party (NCP) activists Monday protested outside two cinema halls here exhibiting the latest Aamir Khan production Delhi Belly due to its "vulgar and objectionable" content, police said,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam