ധൂം 3- കടലാസ് ജോലികള്‍ ആരംഭിച്ചു

ആദ്യ രണ്ട് ഭാഗങ്ങളിലെ നായകനായ അഭിഷേക് ബച്ചന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താനും ഉദയ് ചോപ്രയും ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളെ കണ്ടുവെന്നും താരം പറയുന്നു. യാഷ് രാജ് ഫിലിംസ് തന്നെയാണ് ധൂമിന്റെ മൂന്നാം ഭാഗവും നിര്‍മ്മിയ്ക്കുന്നത്.
ജോണ്‍ എബ്രഹാം നെഗറ്റീവ് റോളിലെത്തിയ ധൂമിന്റെ ആദ്യ ഭാഗം 2004ലാണ് തിയറ്ററുകളിലെത്തിയത്. 2006ല്‍ ഋത്വിക്കും ഐശ്വര്യയും ഒന്നിച്ച ധൂമിന്റെ രണ്ടാം ഭാഗവും വന്‍വിജയം കൈവരിച്ചു. തന്ത്രശാലിയായ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു ഈ രണ്ടു സിനിമകളിലും അഭിഷേക് അവതരിപ്പിച്ചത്. ലേശം കള്ളത്തരമുള്ള ഹെല്‍പ്പറുടെ റോളില്‍ ഉദയ് ചോപ്രയും അഭിനയിച്ചു.
ആദ്യരണ്ട് ഭാഗങ്ങളും ഒരുക്കിയ സഞ്ജയ് ഗാഡ് വി തന്നെയായിരിക്കും മൂന്നാം ഭാഗത്തിന്റെയും സംവിധായകനെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
abhishek bachchan aishwarya rai അഭിഷേക് ബച്ചന്‍ ഐശ്വര്യ റായ് ധൂം 3 ബോളിവുഡ് സഞ്ജയ് ഗാഡ്വി bollywood dhoom 3


Click it and Unblock the Notifications