»   » ജോണ്‍ എബ്രഹാം സംവിധായകന്റെ ഭാര്യയെ ചുംബിച്ചു

ജോണ്‍ എബ്രഹാം സംവിധായകന്റെ ഭാര്യയെ ചുംബിച്ചു

Posted By:
Subscribe to Filmibeat Malayalam
John
സുന്ദരിയായ കാമുകിയുണ്ട്, അല്ലെങ്കില്‍ ഭാര്യയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഏതെങ്കിലുമൊരു സുന്ദരിയെ ചുംബിക്കാന്‍ അവസരം കിട്ടിയാല്‍ വേണ്ടെന്നു വയ്ക്കാന്‍ ആര്‍ക്കു കഴിയും. എന്തായാലും തനിക്കു കഴിയില്ലെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം തെളിയിച്ചുകഴിഞ്ഞു.

സംവിധായകനായ അബ്ബാസ് ടൈര്‍വാലയുടെ ഭാര്യ പാഖിയെ ചുംബിച്ച് ജോണ്‍ വാര്‍ത്തസൃഷ്ടിച്ചിരിക്കുന്നു. ജോണിനെ നായകനാക്കി അബ്ബാസ് സംവിധാനം ചെയ്യുന്ന 1800 ലവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഇപ്പോള്‍ മനസ്സിലായല്ലോ ജോണിന് എന്തുകൊണ്ട് അവരെ ചുംബിക്കേണ്ടിവന്നുവെന്ന്.

ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പാഖിയാണ്. കോളെജ് കാലഘട്ടം മുതല്‍ തന്നെ പാഖിയുടെ സ്വപ്‌നനായകനാണ് ജോണ്‍. അതുകൊണ്ട് തന്നെ തന്റെ ചിത്രത്തില്‍ ജോണിനെത്തന്നെ നായകനാക്കാനും പാഖി തീരുമാനിച്ചു, ഇത് അബ്ബാസിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു.

നായികയ്ക്കുവേണ്ടിയുള്ള അന്വേഷണം ഒടുവില്‍ പാഖിയില്‍ത്തന്നെ എത്തിച്ചേര്‍ന്നു. അതോടെ പാഖി രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും എന്നപോലെയായി കാര്യങ്ങള്‍. പാഖിയുടെ സ്വപ്‌നം സഫലമായെന്ന് പറഞ്ഞാല്‍ മതിയല്ലോ ആദ്യം വിമുഖത കാണിച്ചെങ്കിലും ഭാര്യയെത്തന്നെ നായികയാക്കാന്‍ അബ്ബാസ് തയ്യാറായി, ചിത്രീകരണവും തുടങ്ങി.

വളരെ തീവ്രമായ പ്രണയകഥയാണ് ചിത്രം അതിനാല്‍ത്തന്നെ തീവ്രമായ ചില ചുംബനരംഗങ്ങളുമുണ്ട്. ചുംബനരംഗത്തെ കുറിച്ച് അബ്ബാസിനു പറയാനുള്ളത് ഇതാണ് ഈ ചിത്രം വളരെ തീവ്രമായ ഒരു പ്രണയകഥയാണ്.അതിന്റെ തീവ്രത നിലര്‍ത്താന്‍ ചുംബനരംഗം അനിനാര്യമാണ് എന്നാണ്. അതുകൊണ്ടുതന്നെ അബ്ബാസിന് ഈ ചുംബനരംഗം കണ്ടുനില്‍ക്കേണ്ടിവരും അത് പകര്‍ത്തേണ്ടിവരുകുയും ചെയ്തു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam