പ്ലേബോയ് ബേബ് ബോളിവുഡില്‍

ദക്ഷിണാഫ്രിക്കക്കാരിയായ കാന്‍ഡിസ് ഗ്ലാമറിന്റെ ഏതറ്റം വരെ പോകാനും തയാറായാണ് ബോളിവുഡില്‍ എത്തുന്നത്. പ്ലേബോയ്‍യുടെ ഏപ്രില്‍ ലക്കത്തില്‍ തനിയ്ക്കുള്ളതെല്ലാം തുറന്നുകാണിയ്ക്കാന്‍ കാന്‍ഡിസിന് യാതൊരു മടിയുമില്ലായിരുന്നു.
പ്രശാന്ത് ഛദ്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ സൗത്ത് ആഫ്രിക്കന്‍ മോഡല്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഹിമേഷ് നായകനായ ആപ് കാ സുരൂര്‍ സംവിധാനം ചെയ്തയാളാണ് പ്രശാന്ത്.
പുതുമുഖ താരമായ സച്ചിന്‍ ജോഷിയുടെ നായികയായാണ് കാന്‍ഡീസ് അഭിനയിക്കുന്നത്. ഷാരൂഖ് ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായ XXX എനര്‍ജി ഡ്രിങ്കിന്റെ എംഡി കൂടിയാണ് സച്ചിന്‍ ജോഷി.
പെര്‍സ്‌പെറ്റ് പിക്‌ചേഴ്‌സ് നിര്‍മ്മിയ്ക്കുന്ന ചിത്രം അഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റി വേള്‍ജ് വൈഡ് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











