ഷാരൂഖേ നേതാവേ....ലക്ഷം ലക്ഷം പിന്നാലെ

മില്യണയര്‍ മാര്‍ക്ക് കടന്നതില്‍ സന്തോഷം, ഇപ്പോള്‍ മകള്‍ക്കൊപ്പമിരുന്ന് ബംബി കാണുന്നു. എല്ലാവര്‍ക്കും നന്ദി, ഐ ലവ് യു- ഷാരൂഖിന്റെ ട്വീറ്റ് ഇങ്ങനെ.
2010 ജനുവരിയിലാണ് എസ്ആര്‍കെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ആദ്യ കുറിപ്പെഴുതിയത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 10000 പേര്‍ സൂപ്പര്‍സ്റ്റാറിനെ പിന്തുടര്‍ന്നതും വന്‍വാര്‍ത്തയായി മാറിയിരുന്നു.
ഹോളണ്ടില്‍ അവധിക്കാലം ആഘോഷിക്കുന്ന കിങ് തന്റെ ബ്രഹ്മാണ്ഡ ചിത്രമായ രാ വണ്‍ ദീപാവലിക്കു റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്.
മില്യനയര്‍ മാര്‍ക്ക് കടന്ന ഇന്ത്യാക്കാരന്‍ എസ്ആര്‍കെ മാത്രമല്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍, നടി പ്രിയങ്ക ചോപ്ര എന്നിവര്‍ക്ക് പുറമെ തിരുവന്തപുരം എംപി ശശി തരൂരും ദശലക്ഷത്തിന് മേല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുണ്ട്.


Click it and Unblock the Notifications