ബോളിവുഡ് നികുതിദായകരില്‍ മുന്നില്‍ ഷാരൂഖ് ഖാന്‍
മുംബൈ: ഹോളിവുഡിലെ കിം ആരെന്നു ചോദിച്ചാല്‍ സംശയിമില്ലാതെ ഷാരൂഖ് എന്ന് പറയാം. ഇപ്പോള്‍ അഭിനയരാജാവ് എന്നു ചോദിക്കുമ്പോള്‍ മാത്രമല്ല ആദായ നികുതിയടക്കുന്നവരില്‍ മുമ്പനാരെന്നു ചോദിച്ചാലും ഷാരൂഖ് എന്ന് സംശയമില്ലാതെ പറയാം.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മുന്‍കൂറായി ഏറ്റവും കൂടുതല്‍ തുക നികുതിയിനത്തില്‍ നല്‍കിയിരിക്കുന്നത് ഷാരൂഖാണ്. ഒന്‍പത് മാസത്തേയ്‌ക്ക് 27 കോടി രൂപയാണ് ഖാന്‍ മുന്‍കൂറായി അടച്ചിരിക്കുന്നത്. ഷാരൂഖിന്റെ തൊട്ടുതാഴെയെന്ന് വിശേഷിപ്പിച്ചുകൊണ്ട് നികുതിയടക്കുന്നവരുടെ പട്ടികയില്‍ ബോളിവുഡില്‍ നിന്നും മറ്റൊരു പേരുമില്ല.
കൂടുതല്‍ നികുതി നല്‍കുന്നവരില്‍ രണ്ടാമത് അക്ഷയ് കുമാറാണ്. പക്ഷേ ഖാനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അക്ഷയ് അടയ്‌ക്കുന്ന തുക വളരെ കുറവാണ്. ഏഴുകോടിയാണ് നികുതിയിനത്തില്‍ അക്ഷയ് നല്‍കിയിരിക്കുന്നത്.
ഐശ്വര്യകൂടി വന്നതോടെ ബച്ചന്‍ കുടുംബം നല്‍കിയ നികുതി 7.1 കോടിരൂപയാണ്. നികുതിനല്‍കുന്നതില്‍ അമിതാഭിനെക്കാള്‍ മുന്നില്‍ മകന്‍ അഭിഷേകാണെന്നും കണക്കുകകള്‍ സൂചിപ്പിക്കുന്നു. അമിതാഭ് 1.8 കോടി രൂപ നല്‍കിയപ്പോള്‍ അഭിഷേക് നല്‍കിയത് 3.7 കോടി രൂപയാണ്. ഐശ്വര്യയാകട്ടെ 1.6 കോടിയും.
നികുതിയിനത്തില്‍ അമീര്‍ ഖാന്‍ നല്‍കിയത് 3 കോടിയാണ്. ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ ആദായനികുതി സംബന്ധിച്ച കണക്കുകള്‍ ലഭ്യമായിട്ടില്ല.
ചക്‌ദേ ഇന്ത്യ, ഓം ശാന്തി ഓം എന്നീ ചിത്രങ്ങളുടെ വിജയമാണ് ഷാരൂഖിനെ നികുതിദായകരിലെ മുമ്പനാക്കിയതെന്നാണ് സൂചന.


Click it and Unblock the Notifications