»   » ത്രിഷയ്ക്ക് തിരിച്ചടി; ആമിക്ക് ബോളിവുഡ് ടിക്കറ്റ്

ത്രിഷയ്ക്ക് തിരിച്ചടി; ആമിക്ക് ബോളിവുഡ് ടിക്കറ്റ്

Posted By:
Subscribe to Filmibeat Malayalam
Amy Jackson
ബോളിവുഡിലേക്ക് ചേക്കേറാനുള്ള മോഹങ്ങള്‍ കരിഞ്ഞുണങ്ങിയതിന് പിന്നാലെ ത്രിഷയ്ക്ക് വീണ്ടും തിരിച്ചടി.

അക്ഷയ് കുമാറിന്റെ ഖട്ടാ മീഠായിലൂടെ ബോളിവുഡില്‍ ചുവടുറപ്പിയ്ക്കാനായിരുന്നു തെന്നിന്ത്യന്‍ സുന്ദരിയുടെ ലക്ഷ്യം. എന്നാല്‍ ഖട്ടാ മീഠാ ബോക്‌സ്ഓഫീസില്‍ മൂക്കുംകുത്തി വീണതോടെ ത്രിഷയുടെ അരങ്ങേറ്റവും വെള്ളത്തിലായി. സിനിമ ഇറങ്ങും മുമ്പെ ബോളിവുഡ് പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ തുണി തീരെ കുറച്ച് ഒരു ഫോട്ടോഷൂട്ടിനും ത്രിഷ തയാറായിരുന്നു. എന്നാലിതൊന്നും നടിയ്ക്ക് തുണയായില്ല.

ഇതിന് ശേഷം ഗൗതം മേനോന്റെ ഓഫറിലായിരുന്നു നടി പ്രതീക്ഷിയര്‍പ്പിച്ചിരുന്നത്. വിണ്ണൈ താണ്ടി വരുവായ്(വിടിവി)യുടെ ഹിന്ദി റീമേക്കിലേക്കായിരുന്നു ത്രിഷയ്ക്ക് ക്ഷണം. വിടിവിയില്‍ ത്രിഷ അവതരിപ്പിച്ച ജെസ്സിയെന്ന ക്യാരക്ടര്‍ ക്ലിക്ക് ആയപ്പോഴാണ് ഗൗതം ഹിന്ദി വേര്‍ഷനിലും നടിയെന്ന തന്നെ തീരുമാനിച്ചത്.

എന്നാലിപ്പോള്‍ ഗൗതമിന്റെ പുതിയ തീരുമാനം ത്രിഷയെ ഞെട്ടിച്ചിരിയ്ക്കുകയാണ്. ഒരു അറിയിപ്പുമില്ലാതെ ത്രിഷയെ തഴഞ്ഞ് മദ്രാസിപ്പട്ടണം ഗേള്‍ ആമി ജാക്‌സണെ വിടിവിയുടെ ഹിന്ദി പതിപ്പില്‍ നായികയാക്കാനാണ് മേനോന്റെ പ്ലാന്‍. ലിവര്‍പൂളില്‍ നിന്നുള്ള സുന്ദരിയെ സംബന്ധിച്ചിടത്തോളം ബോളിവുഡിലേക്കുള്ള ഒരു തകര്‍പ്പന്‍ ഓഫറാണിതെന്ന കാര്യത്തില്‍ സംശയമില്ല. തമിഴ് മക്കളുടെ മനം കവര്‍ന്ന ആമിയ്ക്ക് ബോളിവുഡിന്റെ താരറാണിയാവാനും എളുപ്പത്തില്‍ സാധിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam