ഡോണ്‍, ഛക്‌ ദേ, ഓം ശാന്തി ഓം രണ്ടാം ഭാഗങ്ങള്‍ വരുന്നു

By Staff

ബോളിവുഡില്‍ ഇനി തുടരന്‍ പരീക്ഷണങ്ങളുടെ കാലം. പല രണ്ടാം ഭാഗ ചിത്രങ്ങളും ബോക്‌സ്‌ ഓഫീസില്‍ മൂക്കും കുത്തി വീണതൊന്നും നിര്‍മാതാക്കളെ പിന്തിരിപ്പിയ്‌ക്കുന്നില്ല.

തിരക്കഥാക്ഷാമം അനുഭവിയ്‌ക്കുന്ന ഇക്കാലത്ത്‌ തുടരന്‍ പടങ്ങള്‍ക്ക്‌ വേണ്ടി അധികം തലപുകയ്‌ക്കേണ്ടതില്ലെന്നാണ്‌ സംവിധായകരെ ഇതിലേക്ക ആകര്‍ഷിക്കുന്നത്‌.

നിലവില്‍ ബോളിവുഡില്‍ രണ്ടാം ഭാഗ ചിത്രങ്ങള്‍ ഒരുങ്ങുന്നത്‌ ഷാറൂഖ്‌ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ്‌.

ഷാരൂഖ്‌ നായകനായ ഡോണിന്റെ രണ്ടാം ഭാഗമാണിപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയായിട്ടുള്ളത്‌.

ഇതിന്‌ പിന്നാലെ 2007ലെ ഷാരൂഖിന്റെ പണം വാരിപ്പടങ്ങളായ ഛക്‌ ദേ ഇന്ത്യ, ഓം ശാന്തി ഓം എന്നീ ചിത്രങ്ങളുടെയും രണ്ടാ ഭാഗങ്ങള്‍ക്കുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്‌.

ഈ ചിത്രങ്ങളിലെ ഷാരൂഖിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രീതി പിടിച്ചു പറ്റിയിരുന്നു. ഇത്‌ തന്നെയാണ്‌ ഷാരൂഖിനെ നായകനാക്കിയുള്ള തുടരന്‍ ചിത്രങ്ങളുടെ പരമ്പരയ്‌ക്ക്‌ പ്രേരണയാകുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X