ജഗദീഷ് ഹിന്ദിയില്‍
ജഗദീഷ് ഹിന്ദിയില്‍
ജഗദീഷ് ഭാഷയുടെ വരമ്പുകള്‍ കടന്ന് ഹിന്ദിയിലെത്തുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് ബോളിവുഡില്‍ രംഗപ്രവേശം നടത്തുന്നത്.
ഹംഗാമ എന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്. ഹാസ്യകഥാപാത്രമായാണ് ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്.
മറ്റൊരു മലയാള നടന്‍ കൂടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്- നന്ദു. പ്രിയദര്‍ശന്റെ ഡോലി സജാ കെ രഖനാ എന്ന ചിത്രത്തിലും നന്ദു അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റിനെയും പ്രിയന്‍ തന്റെ ചിത്രത്തിലൂടെ നേരത്തെ ഹിന്ദിയിലെത്തിച്ചിരുന്നു. ഡോലി സജാ കെ രഖനായില്‍ തന്നെയാണ് ഇന്നസെന്റും അഭിനയിച്ചത്.
അക്ഷയ്ഖന്നയും അഫ്ത്താബ് ശിവ്ദാസനിയുമാണ് ഹംഗാമയിലെ നായകവേഷങ്ങള്‍ ചെയ്യുന്നത്. മോഡലായ റിമി സെന്‍ ചിത്രത്തിലെ നായികയാവുന്നു. റിമിയുടെ ആദ്യത്തെ ഹിന്ദിചിത്രമാണിത്. പരേഷ് റാവല്‍, ശക്തികപൂര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications