ജോണ്‍-ബിപാഷജോഡി വീണ്ടും
ജോണ്‍-ബിപാഷജോഡി വീണ്ടും
ബോളിവുഡില്‍ അലമാലകളുയര്‍ത്തിയ ജോണ്‍ എബ്രഹാം-ബിപാഷ ബസു ജോഡി വേര്‍പിരിഞ്ഞത് തകര്‍ന്ന ഒരു പ്രണയബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു.
വിക്രം ഭട്ടിന്റെ ഐത്ബാര്‍ എന്ന ചിത്രത്തിലാണ് ജോണ്‍-ബിപാഷ ജോഡി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
ബോളിവുഡിലെ ഏറ്റവും സെക്സിയായ നടിയും നടനും ഒന്നിക്കുന്ന ചിത്രത്തില്‍ ഇരുവരുടെയും ആരാധാകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്. നവാഗത സംവിധായകനായ തന്‍വീര്‍ഖാന്‍ ഒരുക്കുന്ന മുംകിന്‍ എന്ന ചിത്രത്തിലും ജോണും ബിപാഷയും നായികാനായകന്‍മാരാവും.
ബോളിവുഡില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ജോഡിയാണ് ബിപാഷ-ജോണ്‍. ഗ്ലാമര്‍പ്രദര്‍ശനത്തില്‍ ഏതറ്റം വരെ പോവാനും തയ്യാറായ ബിപാഷ ജോണിനോടൊന്നിച്ചുള്ള രംഗങ്ങളില്‍ പ്രേക്ഷകരുടെ കാഴ്ചയ്ക്ക് വിരുന്നൊരുക്കുകയും ചെയ്തു. പ്രത്യേകിച്ചും ജിസം എന്ന ചിത്രത്തില്‍. ബോളിവുഡില്‍ സ്ഥിരമായി കാണുന്ന പ്രണയജോഡികളില്‍ നിന്ന് വ്യത്യസ്തരായിരുന്നു ഇവര്‍.
പ്രണയബദ്ധരായിരുന്ന ജോണും ബിപാഷയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നാണ് ഇരുവരും വെള്ളിത്തിരയിലും പിരിഞ്ഞത്. ജോണിന്റെ വിവാഹാഭ്യര്‍ഥന ബിപാഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നായിരുന്നു വാര്‍ത്ത.
ഏതായാലും വീണ്ടും രണ്ട് ചിത്രങ്ങളില്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. ജീവിതത്തിലും വീണ്ടും ഒന്നിക്കുമോ എന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications