ഏറ്റവും ചെലവേറിയ ചിത്രം ഒരുങ്ങുന്നു
ഏറ്റവും ചെലവേറിയ ചിത്രം ഒരുങ്ങുന്നു
അമിതാഭ് ബച്ചനും രാംഗോപാല്‍ വര്‍മയും ആദ്യമായി ഒന്നിക്കുന്നു. ദേവദാസിന്റെ റിക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ഒരുക്കുന്നത്.
65 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദേവദാസിന് ചെലവായത് 50 കോടിയായിരുന്നു. ദേവദാസിന്റെ നിര്‍മാതാവ് ഭരത്ഷാ തന്നെയാണ് ബച്ചനും വര്‍മയും ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത്.
ഒരു ഹോളിവുഡ്-ബോളിവുഡ് സംയുക്ത സംരംഭമെന്ന നിലയിലാണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ച് രാജ്യങ്ങളിലായി ചിത്രീകരണം നടക്കും.
വര്‍മയുടെ കമ്പനി എന്ന ചിത്രത്തിലെ നായകനായ അജയ്ദേവ്ഗണ്‍ ഈ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. അജയ്ദേവ്ഗണിന്റെ കമ്പനിയിലെ അധോലോക രാജാവ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.
അജയ്ദേവ്ഗണിനെ നായകനാക്കി ഭൂത് എന്ന ചിത്രമാണ് കമ്പനിക്ക് ശേഷം വര്‍മ ചെയ്യുന്നത്. ഭൂതിന്റെ ചിത്രീകരണം ജനവരിയോടെ പൂര്‍ത്തിയാവും. അതിന് ശേഷം ബച്ചന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ ഹോളിവുഡില്‍ നിന്നാണ്.


Click it and Unblock the Notifications