ഷാരൂഖിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ മകന്‍
ഷാരൂഖിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ മകന്‍
ഇവന്‍ ആര്യന്‍ ഖാന്‍... വയസ് മൂന്ന്... അച്ഛന്‍ ഷാരൂഖ് ഖാന്‍... അതെ... ഹിന്ദി സിനിമയിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ തന്നെ ആര്യന്‍ ഖാന്‍. ദീപാവലിക്ക് പുറത്തിറങ്ങിയ മൊഹബത്തേമിലൂടെ ഹിന്ദിയിലെ താര സിംഹാസനം വീണ്ടും പിടിച്ചെടുത്ത അച്ഛനു പിന്നാലെ മകനും വെള്ളിത്തിരയിലേക്കെത്തുകയാണ്.
ചിത്രം ഏതെന്നല്ലേ... ഇതിനകം തന്നെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞ കരണ്‍ ജോഹറിന്റെ കഭീ ഖുഷി കഭീ ഗം തന്നെ. ചിത്രത്തിലെ എത്ര രംഗങ്ങളില്‍ ആര്യന്‍ ഉണ്ടാകും എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ ചെറുപ്പകാലത്തെ ഒരു സീനിലേക്കാണ് ആര്യനെ ജോഹര്‍ വിളിച്ചിരിക്കുന്നത്.
ഷാരൂഖിന്റെ ഭാര്യ ഗൗരി ആര്യനെ സിനിമയില്‍ അഭിനയിപ്പിക്കുന്നതില്‍ ആദ്യം എതിരായിരുന്നുവത്രെ. എന്നാല്‍ അച്ഛന്‍ ഖാന്‍ തന്നെ കുട്ടി ഖാനോടൊപ്പം ഷൂട്ടിംഗ് സ്ഥലത്തേക്കു പോകാന്‍ തയ്യാറായപ്പോള്‍ ഗൗരി തോറ്റു പിന്‍വാങ്ങി.
കരണ്‍ ജോഹറിന്റെ ഈ ചിത്രത്തിന്റെ ചട്ടക്കൂട് എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു ഇന്റര്‍നെറ്റ് കമ്പനിയുടെ മേധാവിയായാണ് ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നത് എന്നു മാത്രമാണ് ഇതുവരെ അറിയാന്‍ കഴിഞ്ഞത്. ഷാരൂഖ് ഖാന്‍ അടുത്തിടെ ഒരു ഇന്റര്‍നെറ്റ് കമ്പനി തുറന്നു എന്നത് തികച്ചും ആകസ്മികം.
അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, കാജോള്‍, ഹൃതിക് റോഷന്‍, കരീന കപൂര്‍.... ചിത്രത്തില്‍ അച്ഛന്‍ ഖാനും കുട്ടി ഖാനും പുറമെയുള്ള താരനിര നീളുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ആകാംഷയ്ക്കും അത്ഭുതത്തോടും ഒപ്പം...


Click it and Unblock the Notifications