ഐശ്വര്യാ റായി ഹോളിവുഡിലേക്ക്
ഐശ്വര്യാ റായി ഹോളിവുഡിലേക്ക്
ബാംഗ്ലൂര്‍: ബോളിവുഡിലെ താരറാണി ഐശ്വര്യാ റായി ഹോളിവുഡിലേക്ക് നീങ്ങുന്നു. 2003ല്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുമെന്ന് മാത്രമേ ഇപ്പോള്‍ ഐശ്വര്യാ റായി വെളിപ്പെടുത്തിയിട്ടുള്ളൂ.
ഇത് സംബന്ധിച്ചുള്ള ഒരു പ്രസ്താവന ഉടനെയുണ്ടാകും- ഈയിടെ ബാംഗ്ലൂര്‍ സന്ദര്‍ശനവേളയില്‍ വാര്‍ത്താലേഖകരോട് സംസാരിച്ചപ്പോള്‍ ഐശ്വര്യാ റായി വ്യക്തമാക്കി. ഇപ്പോള്‍ യുഎസിലെ വിവിധ സ്റുഡിയോകളുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ തിരക്കഥകളും വായിക്കുന്നുണ്ട്.- ഐശ്വര്യാ റായി പറഞ്ഞു.
ഈയിടെ ബോളിവുഡിലെ ചില സിനിമകള്‍ പാശ്ചാത്യരാജ്യങ്ങളില്‍ സാമ്പത്തികവിജയം നേടിയിരുന്നു. ഇതോടെ ഇന്ത്യന്‍ സിനിമയ്ക്ക് പാശ്ചാത്യരാജ്യങ്ങളിലും വിപണി ഉണ്ടായിവരികയാണ്.
ഐശ്വര്യാ റായി ഈയിടെ അഭിനയിച്ച ദേവദാസ് എന്ന സിനിമയ്ക്ക് വിദേശത്ത് നല്ല സ്വീകരണമാണ് ലഭിച്ചത്. ദേവദാസ് ഇക്കുറി ഓസ്കാറില്‍ മികച്ച വിദേശചിത്രങ്ങളുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതോടെ പച്ചക്കണ്ണുകളുള്ള, 1994ലെ ലോകസുന്ദരി കൂടിയായ ഐശ്വര്യ റായി നടിയെന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈയിടെ അമീര്‍ ഖാന്‍ നിര്‍മ്മിച്ച ലഗാന്‍ എന്ന ചിത്രവും വിദേശരാജ്യങ്ങളില്‍ വന്‍ വിജയമായിരുന്നു. ഒട്ടേറെ ആളുകള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നു. ഞാന്‍ ഹോളിവുഡിലേക്കുള്ള ക്ഷണം സ്വീകരിക്കണമെന്നാണ് അവര്‍ പറയുന്നത്. ഹോളിവുഡില്‍ അഭിനയിക്കുക എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നാണര്‍ത്ഥം.- ഐശ്വര്യാ റായി പറയുന്നു.


Click it and Unblock the Notifications