ഹൃതിക്കിന് ആറു കോടി ഡോളറിന്റെ ഹോളിവുഡ് ഓഫര്‍
ഹൃതിക്കിന് ആറു കോടി ഡോളറിന്റെ ഹോളിവുഡ് ഓഫര്‍
ഹിന്ദി സിനിമാരംഗത്തെ സൂപ്പര്‍താരമായ ഹൃതിക്ക് റോഷന് ആറു കോടി ഡോളറിന്റെ (ഏതാണ്ട് 270 കോടി രൂപ) ഹോളിവുഡ് ഓഫര്‍. 90 കോടി രൂപ വീതം പ്രതിഫലം ലഭിക്കുന്ന മൂന്നു ചിത്രങ്ങളാണ് ഹൃതിക്കിനെ തേടിയെത്തിയിരിക്കുന്നത്.
എന്നാല്‍ തല്‍ക്കാലം മൂന്നു ചിത്രങ്ങളില്‍ ഒന്നു മാത്രം സ്വീകരിക്കാനാണ് ഹൃതിക്കിന് ലഭിച്ചിരിക്കുന്ന ഉപദേശം. ചുരുക്കത്തില്‍ 180 കോടി രൂപയുടെ ഓഫര്‍ ഹൃതിക്ക് തള്ളിക്കളയുമെന്നര്‍ത്ഥം. ഹിന്ദി ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കാള്‍ഷീറ്റുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ തടസ്സം വരാതിരിക്കാനാണത്രെ രണ്ടു ചിത്രങ്ങള്‍ ഒഴിവാക്കുന്നത്.
അതേസമയം ഹൃതിക്കിന് ഹോളിവുഡ് ഓഫര്‍ വന്നശേഷം ബോളിവുഡ് സിനിമാരംഗത്ത് ആഹ്ലാദത്തോടൊപ്പം പരിഭ്രാന്തിയും പ്രകടമായി. മെഗാ പ്രൊജക്ടായ കരണ്‍ ജോഹറിന്റെ കഭീ ഖുഷി കഭീ ഗമ്മില്‍ നിന്ന് ഹൃതിക്ക് വിട്ടു നില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നതോടെയാണിത്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് സൂപ്പര്‍താരങ്ങളെ അണിനിരത്തിയാണ് കരണ്‍ ജോഹര്‍ കഭീ ഖുഷി കഭീ ഗം ഒരുക്കുന്നത്. ഹൃതിക്കിനു പുറമെ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ വന്‍നിര തന്നെ ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ ജോഹറിന്റെ സിനിമയില്‍ നിന്ന് ഹൃതിക്ക് പിന്‍മാറുമെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ സെക്രട്ടറി നിഷേധിച്ചു. ജോഹറിന് രണ്ടു വര്‍ഷം മുമ്പ് തന്നെ ഹൃതിക്ക് ഡേറ്റ് കൊടുത്തതാണെന്നും അതില്‍ നിന്നു പിന്നാക്കം പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.


Click it and Unblock the Notifications