അമീര്‍ഖാന്റെ പ്രതിഫലം ഏഴ് കോടി
അമീര്‍ഖാന്റെ പ്രതിഫലം ഏഴ് കോടി
ബോളിവുഡില്‍ കുറെ കാലമായി നമ്പര്‍ വണ്‍ ഷാരൂഖ് ഖാനാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നാണ് കേള്‍ക്കുന്നത്. റൈസിംഗ് എന്ന ചിത്രത്തിന് ഏഴു കോടി പ്രതിഫലം നിശ്ചയിച്ച് അമീര്‍ഖാന്‍ ബോളിവുഡിലെ പ്രതിഫലം സംബന്ധിച്ച റെക്കാഡുകള്‍ തകര്‍ത്തിരിക്കുന്നു.
കേതന്‍ മേത്ത സംവിധാനം ചെയ്യുന്ന റൈസിംഗില്‍ മംഗല്‍പാണ്ഡെയായി വേഷമിടുകയാണ് അമീര്‍ഖാന്‍. അഭിനയജീവിതത്തില്‍ ഒരു ബ്രേക്ക് ആവുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം പ്രതിഫലത്തിന്റെ കാര്യത്തിലും തനിക്കൊരു ബ്രേക്ക് ആക്കിത്തീര്‍ത്തിരിക്കുകയാണ് അമീര്‍ഖാന്‍. ചിത്രത്തിന്റെ വിതരണാവകാശവും അമീറിനാണ്.
മൂന്നര കോടിയാണ് ഷാരൂഖ്ഖാന്റെ പ്രതിഫലം. ദേവദാസ്, ചല്‍ത്തേ ചല്‍ത്തേ, കല്‍ ഹോ ന കഹോ എന്ന ചിത്രങ്ങളുടെ വിജയത്തോടെ പ്രതിഫലം മൂന്നര കോടിയായി ഉയര്‍ത്തിരിക്കുകയാണ് ബോളിവുഡിലെ നമ്പര്‍ വണ്‍ നായകന്‍.
പ്രതിഫലക്കാര്യത്തില്‍ സല്‍മാന്‍ഖാനും ഋത്വിക് റോഷനും സണ്ണി ഡിയോളും തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഇരുവരും മൂന്ന് കോടി വീതമാണ് പ്രതിഫലം പറ്റുന്നത്. യുവപ്രേക്ഷകരുടെ ഹരമായ ഋത്വിക് റോഷന്‍ കോയി മില്‍ ഗയായുടെ വന്‍വിജയത്തോടെയാണ് പ്രതിഫലം മൂന്ന് കോടിയായി കൂട്ടിയത്. പുതിയ ചിത്രമായ തേരാ നാമിന് സല്‍മാന്‍ ഖാന്‍ വാങ്ങിയത് മൂന്നു കോടി.
തുടര്‍ച്ചയായി ഹിറ്റുകള്‍ ലഭിച്ചതോടെ അജയ് ദേവ്ഗണും പ്രതിഫലം കുത്തനെ കൂട്ടി. ദേശീയ അവാര്‍ഡും തുടര്‍ച്ചയായ ഹിറ്റുകളും ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ താരമൂല്യം കൂട്ടിയിരിക്കുകയാണ്. രണ്ട് കോടിയാണ് അജയ് ദേവ്ഗണിന്റെ ഇപ്പോഴത്തെ പ്രതിഫലം. ആദ്യചിത്രത്തിലൂടെ തന്നെ ബോളിവുഡിലെ മുന്‍നിര നായകനായി മാറിയ വിവേക് ഒബ്റോയി ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്.


Click it and Unblock the Notifications