ഹൃതിക് റോഷന്‍ ബുധനാഴ്ച വിവാഹിതനാകുന്നു
ഹൃതിക് റോഷന്‍ ബുധനാഴ്ച വിവാഹിതനാകുന്നു
ബാംഗ്ലൂര്‍: ഹൃതിക് റോഷനും ബാല്യകാലസഖി സൂസന്ന ഖാനും ഡിസംബര്‍ 20 ബുധനാഴ്ച പ്രണയസാക്ഷാത്കാരം. ബോളിവുഡിലെ പുത്തന്‍ താരോദയമായ ഹൃതിക് മുന്‍കാല താരം സഞ്ജയ് ഖാന്റെ മകള്‍ സൂസന്നയെ ബുധനാഴ്ച ബാംഗ്ലൂരില്‍ വേള്‍ക്കും.
വിവാഹത്തിനായി ഹൃതിക് തിങ്കളാഴ്ച തന്നെ ബാംഗ്ലൂരില്‍ എത്തിക്കഴിഞ്ഞു. ബുധനാഴ്ചത്തെ ചടങ്ങിനുള്ള എല്ലാ തയ്യാറെടുപ്പുകളും ആയി. മിക്കവാറും എല്ലാ അതിഥികളും എത്തിക്കഴിഞ്ഞു. എന്നാല്‍ ഏതു മതാചാരപ്രകാരമാണ് വിവാഹം നടക്കുകയെന്ന് ആര്‍ക്കും അറിയില്ല- ഒരു കുടുംബ വക്താവ് പറഞ്ഞു. ഹൃതിക് ഹിന്ദുവും സൂസന്ന പാര്‍സിയും ആണ്. എന്നാല്‍ സ്നേഹത്തിന് മതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലെന്നാണ് സഞ്ജയ് ഖാന്‍ പറയുന്നത്.
വിവാഹം ജനവരിയിലേ നടക്കുകയുള്ളൂവെന്നായിരുന്നു നേരത്തെ ഹൃതിക് റോഷന്റെ കുടുംബത്തിലെ അംഗങ്ങള്‍ പറഞ്ഞിരുന്നത്. വിവാഹം എന്നു വേണമെന്ന് തിങ്കളാഴ്ചയേ തീരുമാനിക്കുകയള്ളൂവെന്നായിരുന്നു സഞ്ജയ് ഖാന്‍ കുടുംബത്തിന്റെ വാക്കുകള്‍.
ഹൃതിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന് അടുത്തിടെ അധോലോക സംഘത്തിന്റെ വെടിയേറ്റതിനെ തുടര്‍ന്ന് വിവാഹത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നവദമ്പതികള്‍ ശനിയാഴ്ചയോടു കൂടി ബാംഗ്ലൂര്‍ നഗരം വിടുമെന്ന് പൊലീസ് വക്താക്കള്‍ അറിയിച്ചു.
ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും മുംബൈ സിനിമാ ലോകത്തെ ചില സൂപ്പര്‍ താരങ്ങളും മാത്രമേ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടയുള്ളൂ.


Click it and Unblock the Notifications