ഹൃത്വിക് റോഷന്‍ വിവാഹിതനായി
ഹൃത്വിക് റോഷന്‍ വിവാഹിതനായി
ബാംഗ്ലൂര്‍: ഹൈന്ദവ-മുസ്ലിം ചടങ്ങുകള്‍ ഒരു പോലെ നിറഞ്ഞുനിന്ന വേദിയില്‍ ഹിന്ദി സിനിമാതാരം ഹൃത്വിക് റോഷനും സൂസന്നാ ഖാനും വിവാഹിതരായി.
സൂസന്നാ ഖാന്റെ പിതാവും പ്രമുഖസീരിയല്‍ നിര്‍മ്മാതാവുമായ സഞ്ജയ് ഖാന്റെ ബാംഗ്ലൂരിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം.
എനിക്ക് ചങ്കിടിപ്പൊന്നുമില്ല.എന്നോട് താല്പര്യമുള്ളവരാണ് അവര്‍ .അവര്‍ ഭാഗ്യവും വിജയവു ം തുടര്‍ന്നും വാഗ്ദാനം ചെയ്യുമെന്നെനിക്കുറപ്പുണ്ട്.-വിവാഹച്ചടങ്ങിനല്പം മുമ്പ് കറുത്ത ജീന്‍സും കോട്ടുമണിഞ്ഞ് പത്രക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഹൃത്വിക് റോഷന്‍ പറഞ്ഞു.കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നുകൊണ്ടാണ് ഹൃത്വിക് റോഷന്‍ സംസാരിച്ചത്.അച്ഛന്‍ രാകേഷ് റോഷനും സഞ്ജയ് ഖാനും ഹൃത്വികിനോടൊപ്പമുണ്ടായിരുന്നു.
ഖാന്റെയും റോഷന്റെയും കുടുംബങ്ങളില്‍ നിന്ന് 70 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.അതിഥികളില്‍ ഡിമ്പിള്‍ കപാഡിയ,ഋഷികപൂര്‍,രണ്‍ധീര്‍ കപൂര്‍,ജിതേന്ദ്ര എന്നിവര്‍ ഉള്‍പെടുന്നു.ഒരു വെള്ളക്കുതിരപ്പുറത്താണ് ഹൃത്വിക് റോഷന്‍ വിവാഹവേദിയിലേക്ക് ആനയിക്കപ്പെട്ടത്.
ഹൈന്ദവ-മുസ്ലീം ചടങ്ങുകളോടുകൂടിയാണെങ്കിലും ഒടുവില്‍ രജിസ്റര്‍ വിവാഹത്തോടെയാണ് ചടങ്ങുകള്‍ അവസാനിക്കുകയെന്ന് സഞ്ജയ് ഖാന്‍ പറഞ്ഞു.


Click it and Unblock the Notifications